play-sharp-fill

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; 52 ദിവസം മത്സ്യബന്ധനം പാടില്ല; ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

സ്വന്തം ലേഖകൻ കൊല്ലം : സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി തുടങ്ങും. അന്‍പത്തിരണ്ടു ദിവസത്തേക്ക് യന്ത്രവൽകൃത ബോട്ടുകള്‍ക്ക് കടലിൽ മീന്‍പിടിക്കാനാകില്ല. ജൂലൈ മുപ്പത്തിയൊന്നു വരെ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. മല്‍സ്യസമ്പത്ത് സംരക്ഷിക്കാനായി യന്ത്രവല്‍കൃതബോട്ടുകളുടെ ആഴക്കടല്‍ മീന്‍പിടിത്തത്തിനാണ് 52 ദിവസത്തേക്ക് വിലക്ക്. ട്രോളിങ് നിരോധന കാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വളളം മാത്രമേ അനുവദിക്കുകയുള്ളൂ. നിരോധനത്തിന്റെ ഭാഗമായി എല്ലാ യന്ത്രവൽകൃത ബോട്ടുകളും വെള്ളിയാഴ്‌ച ഹാർബറുകളിൽ പ്രവേശിക്കും.മുഴുവൻ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾക്കായി ഫിഷറീസ് […]

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ ; ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ

സ്വന്തം ലേഖകൻ കൊല്ലം: കേരളത്തിൽ ഈ വർഷത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. 52 ദിവസത്തെ ട്രോളിംഗ് നിരോധനം ജൂലൈ 31 രാത്രി 12 മണിവരെയാണ്. കൊല്ലം ജില്ലയിലെ ട്രോളിംഗ് നിരോധനം ഔദ്യോഗികമായി തുടങ്ങുന്നത് നീണ്ടകരയിൽ ആണ്. കടലിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ള ട്രോളിംഗ് ബോട്ടുകൾ തിരികെയെത്താൻ നിർദ്ദേശം നൽകും. കരയിലും കടലിലും ട്രോളിംഗ് നിരോധനം സംബന്ധിച്ച് മുന്നറിയിപ്പുകൾ ഫിഷറീസ് വകുപ്പ് അധികൃതർ നൽകും. ട്രോളിംഗ് നിരോധനം ആരംഭിച്ചാൽ ബോട്ടുകൾ മുഴുവൻ നീണ്ടകര പാലത്തിന് കിഴക്ക് വശത്തേയ്ക്ക് മാറ്റും. തുടർന്ന് പാലത്തിന്റെ […]