ശസ്ത്രക്രിയ ഉപകരണങ്ങളില്‍ അറിയാതെ ട്രോളി തട്ടി; രോഷാകുലനായ ഡോക്ടര്‍ ഓപ്പറേഷന്‍ തിയറ്ററില്‍ വെച്ച് തൊഴിച്ചു; ആരോപണവുമായി നഴ്സിങ് അസിസ്റ്റൻ്റ്
സ്വന്തം ലേഖകൻ തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ നഴ്സിനെ തൊഴിച്ചുവെന്ന് ആരോപണം.അണുമുക്തമാക്കിയ ശസ്ത്രക്രിയ ഉപകരണങ്ങളില്‍ ട്രോളി തട്ടിയതില്‍ രോഷാകുലനായ ഡോക്ടര്‍ ഓപറേഷന്‍ തിയറ്ററിനുള്ളില്‍ നഴ്സിങ് അസിസ്റ്റന്‍റിനെ ചവിട്ടിയതായാണ് ആരോപണം ഉയർന്നത്. ഓര്‍ത്തോ വിഭാഗത്തിലെ ഡോ. പ്രമോദിന് എതിരെയാണ് നഴ്സിങ് അസിസ്റ്റന്‍റായ വിജയകുമാരി […]