play-sharp-fill

കെ.കെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലും വെള്ളാപ്പള്ളിക്ക് തിരിച്ചടി; പുതുതായി രജിസ്റ്റര്‍ ചെയ്ത എഫ്‌.ഐ.ആര്‍ നിലനില്‍ക്കുമെന്ന് പൊലീസിന് നിയമോപദേശം;സംഭവം എസ്.എന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്ക് പിന്നാലെ

സ്വന്തം ലേഖകൻ ആലപ്പുഴ: കെ.കെ മഹേശന്‍റെ മരണത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെത്തിരെ പുതുതായി രജിസ്റ്റര്‍ ചെയ്ത എഫ്‌.ഐ.ആര്‍ നിലനില്‍ക്കുമെന്ന് പൊലീസിന് നിയമോപദേശം. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, വെള്ളാപ്പള്ളിയുടെ മാനേജര്‍ കെ എല്‍ അശോകന്‍ എന്നിവരുടെ പേരുകള്‍ കുറിപ്പില്‍ എഴുതിയ ശേഷമായിരുന്നു മഹേശന്‍ ജീവനൊടുക്കിയത്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയ കേസില്‍ വെള്ളാപ്പള്ളി നടേശനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. നിയമപോരാട്ടത്തിനൊടുവില്‍ വെള്ളാപ്പള്ളി നടേശനെയും മറ്റുള്ളവരെയും പ്രതിയാക്കി കേസെടുക്കാനാണ് കോടതിയുടെ […]

കുതിരക്കച്ചവടത്തിൽ തുഷാർ കുരുക്കിലേക്ക്; പ്രതികളെ തേടി തെലങ്കാന.പൊലീസ്കേസിൽ ചോദ്യംചെയ്യലിന് ഹാജരാകുന്നതിൽനിന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിനു ഇളവ് ലഭിച്ചതോടെ മറ്റു പ്രതികളായ തുഷാർ വെള്ളാപ്പള്ളി, ജഗ്ഗു സ്വാമി എന്നിവരിൽ അന്വേഷണം കേന്ദ്രീകരിക്കാൻ തെലങ്കാന പോലീസ്.

എം.എൽ.എമാരെ കൂറുമാറ്റി കെ. ചന്ദ്രശേഖർ റാവു സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം ശക്തമാക്കി തെലങ്കാന പൊലീസ്. ചോദ്യംചെയ്യലിന് ഹാജരാകുന്നതിൽനിന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിനു ഇളവ് ലഭിച്ചതോടെ മറ്റു പ്രതികളിലേക്കായിരിക്കും കൂടുതൽ ശ്രദ്ധ. തെലങ്കാന ഹൈക്കോടതിയാണ് ബി.എൽ സന്തോഷിനു നൽകിയ നോട്ടിസ് സ്റ്റേ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ.പി നദ്ദ എന്നിവർ കഴിഞ്ഞാൽ ബി.ജെ.പിയിൽ അടുത്ത സ്ഥാനം ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിനാണ്. ഇദ്ദേഹത്തെയാണ് ഓപറേഷൻ താമരയുടെ ഭാഗമായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര […]