മരുമകളുടെ ക്രൂര പീഡനം, സ്ത്രീയുടെ കാഴ്ച നഷ്ടമായി; വധശ്രമത്തിന് കേസെടുത്തു……

അടിയേറ്റ് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട നിലയിൽ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂർ പട്ടിക്കാട് തറമുകളിൽ പരേതനായ വിജയൻ പിള്ളയുടെ ഭാര്യ നളിനി (67) ആണ് ശരീരമാസകലം പരിക്കോടെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ളത്. കൊല്ലം പുന്തലത്താഴത്തുള്ള വീട്ടിൽവെച്ച് മകന്റെ ഭാര്യ അതിക്രൂരമായി മർദിച്ച് പരിക്കേല്പിക്കുകയായിരുന്നു വെന്നാണ് നളിനി പറയുന്നത്. സംഭവത്തിൽ തൃപ്പൂണിത്തുറ പോലീസ് കേസെടുത്ത് കൊല്ലം കൊട്ടിയം സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. തൃപ്പൂണിത്തുറ എരൂരിൽ താമസിക്കുന്ന നളിനിയുടെ സഹോദരനാണ് കൊല്ലത്തുനിന്ന്‌ ഇവരെ കൂട്ടിക്കൊണ്ടുവന്ന് ആശുപത്രിയിലാക്കിയത്. മർദനമേറ്റ് നളിനിയുടെ ഇടതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. വലത് കണ്ണിനും കാഴ്ചയില്ലെന്ന് […]

തൃപ്പൂണിത്തുറയിൽ രാത്രി ഉറങ്ങാൻ നിലത്ത് കിടന്ന വീട്ടമ്മ തലയിൽ പാമ്പുകടിയേറ്റ് മരിച്ചു

സ്വന്തം ലേഖകൻ തൃപ്പൂണിത്തുറ: രാത്രിയിൽ ഉറങ്ങാൻ നിലത്ത് കിടന്ന വീട്ടമ്മയുടെ തലയിൽ പാമ്പുകടിയേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്. പൂത്തോട്ട പുന്നയ്ക്കാ വെളിക്കു സമീപം നമ്പ്യാർകുളങ്ങരയിൽ റിട്ട വില്ലേജ് ജീവനക്കാരൻ കൊച്ചു കുട്ടിയുടെ ഭാര്യ സെലീനയാണ് (65) തലയിൽ പാമ്പികടിയേറ്റതിനെ തുടർന്ന് മരിച്ചത്. രോഗബാധിതനായ ഭർത്താവിന്റെ കട്ടിലിന് സമീപം നിലത്ത് പായ വിരിച്ച് കിടക്കുകയായിരുന്നു സെലീന. തലയിൽ എന്തോ കടിച്ചതു പോലെ തോന്നിയപ്പോൾ വീട്ടമ്മ അടുത്ത മുറിയിലുണ്ടായിരുന്ന മകളെ വിളിച്ചുണർത്തുകയായിരുന്നു. അടുത്ത് മുറിയിൽ നിന്നും ഓടിയെത്തിയ മകൾ പാമ്പ് മുറിയുടെ […]