video
play-sharp-fill

നടന്ന് കയറി വന്ന ഗർഭിണിയെ തിരികെ അയച്ചത് പെട്ടിക്കകത്താക്കി; പാലാ മരിയൻ ആശുപത്രിയിൽ നടന്നത് കൊലപാതകം; തെള്ളകം മിറ്റേര ആശുപത്രിയില്‍ നാല് വര്‍ഷത്തിനിടെ മരിച്ചത് അമ്മമാരും കുഞ്ഞുങ്ങളുമടക്കം 18 പേര്‍; പരാതികള്‍ ഉയര്‍ന്നിട്ടും ഒരു ഡോക്ടര്‍ പോലും ശിക്ഷിക്കപ്പെട്ടില്ല; തിരിച്ചറിയുക, മെഡിക്കല്‍ നെഗ്‌ളിജന്‍സ് വെറും കയ്യബദ്ധമല്ല, ശിക്ഷ ലഭിക്കേണ്ട ഗുരുതര കുറ്റകൃത്യം

സ്വന്തം ലേഖകന്‍ കോട്ടയം: പാലാ മരിയന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഗര്‍ഭിണി മരിച്ച സംഭംവം കഴിഞ്ഞ ദിവസം തേര്‍ഡ് ഐ ന്യൂസ് പുറത്ത് വിട്ടിരുന്നു. അധികൃതരും മുഖ്യധാരാ മാധ്യമങ്ങളും മനഃപ്പൂര്‍വ്വം മൂടിവച്ച സംഭവത്തിന് ഇപ്പോഴും അര്‍ഹിക്കുന്ന പരിഗണന കിട്ടിയിട്ടില്ല. പാലാ മേവട സ്വദേശിനി അഹല്യ(26)ക്കാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം  ജീവന്‍ ബലി നല്‍കേണ്ടി വന്നത്. പാലാ മരിയന്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോ. ഷീനയാണ് അഹല്യയെ പരിശോധിച്ചിരുന്നത്. ഗര്‍ഭിണി ആണെന്ന് ഉറപ്പ് വരുത്തിയിട്ടും ഗര്‍ഭം യൂട്രസിലാണോ ട്യൂബിലാണോ എന്ന് ഉറപ്പിക്കാന്‍ ഡോക്ടര്‍ക്ക് കഴിയാഞ്ഞിടത്ത് നിന്നും […]

പ്രസവ ശുശ്രൂഷയ്ക്കായി തുടങ്ങിയ തെള്ളകം മിറ്റേര മരണാശുപത്രി ആകുന്നു: അഭിഭാഷകന്റെ ഭാര്യയുടെ മരണത്തിനു പിന്നാലെ പുറത്തു വരുന്നത് ഗുരുതര ആരോപണങ്ങൾ; ആശുപത്രിയുടെ ലൈസൻസും വിവാദത്തിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: തെള്ളകത്തെ മദർ ആൻഡ് ചൈൽഡ് സ്‌പെഷ്യലിസ്റ്റ് ആശുപത്രി മിറ്റേര മരണ കേന്ദ്രമാകുന്നതായി ആരോപണം..! കഴിഞ്ഞ ദിവസം കോട്ടയം ബാറിലെ അഭിഭാഷകന്റെ ഭാര്യ പ്രസവത്തെ തുടർന്നു മരിച്ച സംഭവത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ ആശുപത്രിയിൽ രോഗീ പരിചരണത്തിൽ നിരവധി വീഴ്ചകളാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച പ്രസവത്തിനിടെയാണ് കോട്ടയം ബാറിലെ അഭിഭാഷകൻ പേരൂർ തച്ചനാട്ടേൽ അഡ്വ.ടി.എൻ രാജേഷിന്റെ ഭാര്യ അരീപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ജി.എസ് ലക്ഷ്മി (41) മരിച്ചത്. ഇതിനു പിന്നാലെ തേർഡ് ഐ […]