play-sharp-fill

‘കേരള സ്റ്റോറിക്ക് പിന്നിൽ വർ​ഗീയ അജണ്ട..!! കേരളത്തെ വിഷം കലക്കി വളരെ അപകടകരമായൊരു തലത്തിലേക്ക് നീക്കാനുള്ള ശ്രമം’: എം.വി.​ഗോവിന്ദൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ‘ദി കേരള സ്റ്റോറി ‘ക്ക് പിന്നിൽ വർ​ഗീയ അജണ്ടയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. കേരളത്തെ വിഷം കലക്കി വളരെ അപകടകരമായൊരു തലത്തിലേക്ക് നീക്കാൻ വേണ്ടിയിട്ടുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണകൂട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നത് ആർ എസ് എസ് ആണെന്നും കേരളത്തിലെ മതനിരപേക്ഷതയിൽ വിഷം കലക്കാനാണ് ശ്രമമെന്നും എം.വി.​ഗോവിന്ദൻ പറഞ്ഞു. ‘കേരളത്തെ വിഷം കലക്കി വളരെ അപകടകരമായൊരു തലത്തിലേക്ക് നീക്കാൻ വേണ്ടിയിട്ടുള്ള ശ്രമമാണ്. ആ ശ്രമമാണ് കേരള സ്റ്റോറി എന്ന് പറയുന്ന സിനിമയിലൂടെ അവർ അവതരിപ്പിക്കാൻ ഉ​ദ്ദേശിക്കുന്നത്. […]

‘ദി കേരള സ്റ്റോറി’ സംഘപരിവാർ നുണ ഫാക്ടറിയുടെ ഉത്പ്പന്നം ..! “ലവ് ജിഹാദ്” ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗം..! വിദ്വേഷ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് : മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സംഘപരിവാർ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജൻസികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ “ലവ് ജിഹാദ്” ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ലവ് ജിഹാദ് എന്ന ഒന്നില്ല എന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴും കേന്ദ്ര മന്ത്രിയുമായ ജി കിഷൻ റെഡ്ഢി പാർലമെന്റിൽ മറുപടി നൽകിയത്. എന്നിട്ടും സിനിമയിൽ ഈ […]

‘ദി കേരള സ്റ്റോറി’ ആർഎസ്എസും ബിജെപിയും വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധം..!സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കണം: എംവി ഗോവിന്ദൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാദമായ ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്‌ക്കെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരള സ്‌റ്റോറി ആര്‍എസ്എസും ബിജെപിയും വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധമാണെന്നും അദ്ദേഹം പറഞ്ഞു. കേരള സമൂഹത്തെ അപമാനപ്പെടുത്തുന്നതും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും അതീവ ഗൗരവമുള്ള വിഷയമാണ്. കേരളത്തില്‍ നിന്ന് ഇതുപോലെ ആയിരക്കണക്കിന് സ്ത്രീകളെ കടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ല. തെറ്റായ പ്രചാര വേലയാണ് നടക്കുന്നതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. സിനിമ നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ നിരോധിക്കണമെന്ന ആവശ്യം […]