മലയാളികൾക്ക് തീരാവേദന സമ്മാനിച്ച് ഫെബ്രുവരി 22; മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളായിരുന്ന കെപിഎസി ലളിത അരങ്ങൊഴിഞ്ഞത് ഇതേ ദിവസമായിരുന്നു; ഇപ്പോൾ നടിയും അവതാരകയുമായ സുബി സുരേഷും..! അപ്രതീക്ഷിത നഷ്ടങ്ങളിൽ കണ്ണീരണിഞ്ഞ് മലയാളികൾ…!

സ്വന്തം ലേഖകൻ അപ്രതീക്ഷിത നഷ്ടങ്ങള്‍ കൊണ്ട് മലയാളികളെ കണ്ണീരിലാഴ്ത്തുന്ന ദിനമായി മാറുകയാണ് ഫെബ്രുവരി 22. മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളായിരുന്ന കെപിഎസി ലളിത അരങ്ങൊഴിഞ്ഞത് ഇതേ ദിവസമായിരുന്നു. കെപിഎസി ലളിതയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തിലാണ് മലയാളികളെ ഞെട്ടിച്ച് സുബി സുരേഷും വിട പറഞ്ഞത്. മലയാളികളെ ഒന്നാകെ ഞെട്ടിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. അഭിനയ വിസ്മയം എന്ന വിശേഷണത്തിന് ലളിതയോളം വലിയ ഉദാഹരണങ്ങള്‍ ഒന്നുമില്ല. നായികാ കഥാപാത്രത്തെ ഒരിക്കലും ആഗ്രഹിക്കാതെ കിട്ടിയ കഥാപാത്രങ്ങളെ അതിന്റെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന […]

അന്തരിച്ച സിനിമ ടെലിവിഷൻ താരം സുബി സുരേഷിൻ്റെ സംസ്ക്കാരം നാളെ; ചടങ്ങുകൾ വൈകിട്ട് മൂന്ന് മണിക്ക്

സ്വന്തം ലേഖകൻ കൊച്ചി: ഇന്ന് രാവിലെ 9.35ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സുബി സുരേഷ്ൻ്റെ (41) അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ജനുവരി 28നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.രോഗം ഗുരുതരമായതിനെ തുടർന്ന് കരൾ മാറ്റിവെക്കാനിരിക്കെയാണ് സുബിയുടെ വേർപാട് സംഭവിച്ചത്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ സംസ്കരിക്കും. രാവിലെ എട്ട് മണി മുതൽ വരാപ്പുഴയിലെ വീട്ടിൽ പൊതുദർശനം. തുടർന്ന് 10 മണി മുതൽ 3 വരെ വാരാപ്പുഴ പുത്തൻപ്പള്ളി ഹാളിൽ പൊതുദർശനം. തുടർന്ന് വൈകിട്ട് മൂന്നു മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.

നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു ; കരൾ – ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കയാണ് അന്ത്യം

സ്വന്തം ലേഖകൻ കൊച്ചി : സിനിമ സീരിയൽ താരം സുബി സുരേഷ് (41) അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. കരൾ – ഹൃദയസംബന്ധമായ അസുഖമായിരുന്നു. നിരവധി ടിവി ഷോകളിൽ അവതാരകയായിരുന്നു. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

എടീ പോടീ എന്നൊക്കെ നിങ്ങളെ വീട്ടിലുള്ളവരെ വിളിക്കേടോ കോപീ; സുബി സുരേഷിന്റെ വായില്‍ നിന്നും കണക്കിന് വാങ്ങിയ സദാചാര അമ്മാവന്‍ ഗോപി പള്ളം; പാവം ഒന്ന് ഫേമസ് ആകാന്‍ ശ്രമിച്ചതാകും എന്ന തലക്കെട്ടോടെ പങ്ക് വച്ച സ്‌ക്രീന്‍ഷോട്ട് വൈറല്‍

സ്വന്തം ലേഖകന്‍ കൊച്ചി: നടിമാര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ക്ക് താഴെ അശ്ളീല കമന്റുമായി പ്രത്യക്ഷപ്പെടുന്നവരുടെ എണ്ണത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. വസ്ത്രധാരണവും ശരീരവര്‍ണനയും എല്ലാം ഇവരുടെ പ്രധാന ലക്ഷ്യമാണ്. പണ്ട് ഇത്തരം കമെന്റുകള്‍ ഡിലീറ്റ് ചെയ്തിരുന്നവര്‍ ഇന്ന് അതിന് മറുപടി നല്‍കിത്തുടങ്ങി. അശ്വതി ശ്രീകാന്ത്. രചന നാരായണന്‍കുട്ടി തുടങ്ങിയവര്‍ നല്‍കിയ മറുപടികള്‍ വൈറലായിരുന്നു.   അത്തരത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച തന്റെ ഫോട്ടോയ്ക്ക് താഴെ സംസ്‌കാരം പഠിപ്പിക്കാന്‍ ഇറങ്ങിയ ഒരാള്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് നടിയും അവതാരകയുമായ സുബി സുരേഷ്. വീട്ടില്‍ നീ എന്ത് […]