സ്വവർഗ വിവാഹവും സ്‌പെഷ്യൽ മാര്യേജ് ആക്ടിന് കീഴിൽ കൊണ്ടുവരണം ; കേരളത്തിലെ ആദ്യ ഗേ ദമ്പതിമാർ ഹൈക്കോടതിയെ സമീപിച്ചു

സ്വന്തം ലേഖകൻ കൊച്ചി: സ്വവർഗ വിവാഹവും സ്‌പെഷ്യൽ മാരേജ് ആക്ട് 1954ന് കീഴിൽ കൊണ്ടുവരണം. കേരളത്തിലെ ആദ്യ ഗേ ദമ്പതിമാർ ഹൈക്കോടതിയിൽ. സംസ്ഥാനത്തെ ആദ്യത്തെ സ്വവർഗ ദമ്പതിമാരായ നികേഷും സോനുവുമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നികേഷും സോനുവും സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചുട്ടുണ്ട്. ഒന്നര വർഷം മുൻപാണ് പ്രണയത്തിനൊടുവിൽ നികേഷും സോനുവും മോതിരം കൈമാറുന്നത് . പിന്നീട് ഗുരുവായൂരപ്പനെ സാക്ഷിനിർത്തി കേരളത്തിലെ ആദ്യ സ്വവർഗ ദമ്പതികൾ പുതിയ ജീവിതത്തിലേക്ക് കാൽവച്ചു. എന്നാൽ പിന്നിടങ്ങോട്ട് കടുത്ത വിവേചനമാണ് നേരിടേണ്ടി വന്നത് . […]