ജയിലില്‍ കൂട്ടായ പുസ്തകങ്ങളെ നെഞ്ചോട് ചേര്‍ത്ത് പുറത്തേക്ക്; ജയില്‍ പരിസരത്ത് നിന്ന് അല്പദൂരം പിന്നിട്ട ശേഷം യാത്ര മറ്റൊരു വാഹനത്തില്‍; ജാമ്യം അനുവദിക്കുന്നുവെങ്കിലും ശിവശങ്കറിനെതിരെയുള്ള ആരോപണം ശക്തമെന്ന് കോടതി പരാമര്‍ശം
സ്വന്തം ലേഖകന്‍ കൊച്ചി: എം. ശിവശങ്കര്‍ ജയിലില്‍ നിന്നും പുറത്തേക്കെത്തിയത് കൈനിറയെ പുസ്തകങ്ങളുമായി. തടവറയ്ക്കുള്ളില്‍ കഴിയവേ വായിച്ച പുസ്തകങ്ങളാണ് പുറംലോകത്തേക്കെത്തിയപ്പോള്‍ കയ്യില്‍ അടുക്കിപ്പിടിച്ച് ഒപ്പം കൂട്ടിയത്. ഉച്ചയ്ക്ക് 2.10-ഓടെ കോടതിയുടെ ജാമ്യ ഉത്തരവ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ജയിലില്‍ എത്തിച്ചു. തുടര്‍ന്ന് അരമണിക്കൂറിനകം […]