play-sharp-fill

ശിവജിത്ത് മടങ്ങിയത് മോഹിച്ചുവാങ്ങിയ കളിപ്പാട്ടവുമായി ; അടച്ചുറപ്പുള്ള വീടുണ്ടായിരുന്നെങ്കിൽ തന്റെ പൊന്നുമോന് ഈ ഗതി വരില്ലായിരുന്നുവെന്ന് നെടുവീർപ്പോടെ അച്ഛൻ ; വീടിനുള്ളിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ച ശിവജിത്തിന്റെ ഒറ്റമുറി വീട്ടിലെ കാഴ്ചകൾ ആരുടെയും കണ്ണ് നനയിപ്പിക്കുന്നത്

സ്വന്തം ലേഖകൻ പുത്തൂർ: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന അഞ്ചുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. മരിച്ച ശിവജിത്തിന്റെ ഒറ്റമുറി വീട്ടിലെ കാഴ്ചകൾ ആരുടെയും കരളലയിപ്പിക്കുന്നതാണ്. മൺകട്ട കെട്ടി തകരവും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ ഒറ്റമുറി കൂര നിൽക്കുന്ന വീട്ടിലേക്ക് ഇഴഞ്ഞെത്തിയ വിഷപാമ്പാണ് മാവടി മണിമന്ദിരത്തിൽ ശിവജിത്ത് എന്ന അഞ്ചു വയസുകാരന്റെ ജീവനെടുത്തത്. ശിവജിത്തിന്റെ അച്ഛൻ കൂലിപ്പണിക്കാരനായ മണിക്കുട്ടൻ തന്നെ കെട്ടിപ്പൊക്കിയതാണ് ഒറ്റമുറി വീട്. കഷ്ടിച്ചു നിവർന്നു നിൽക്കാവുന്ന ഉയരമേ വീടിനുള്ളൂ. ഏതു വഴി വേണമെങ്കിലും ഇഴജന്തുക്കൾക്ക് അകത്തു കയറാവുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. ഉള്ളിലെ കട്ടിലിൽ […]

പാമ്പുകടിയേറ്റ കുട്ടിയെ കൊന്നത് വിഷഹാരി ..! മരുന്നിന് പകരം വിഷമിറക്കാൻ നൽകിയത് കുരുമുളക്; നമ്പർ വൺ കേരളത്തിൽ മണ്ടൻ ചികിത്സ

സ്വന്തം ലേഖകൻ കൊല്ലം: അച്ഛനും അമ്മയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്ന അഞ്ചുവയസുകാരൻ ശിവജിത്തിനെ പാമ്പുകടച്ചപ്പോൾ കൊണ്ട് പോയത് വിഷകാരിയുടെ അടുത്തേക്ക് . വിഷഹാരി പരിശോധിച്ച ശേഷം നൽകിയത് കുരുമുളക്. ഒപ്പം ഇത് കഴിച്ചാൽ അസുഖം മാറുമെന്ന ആശ്വാസവാക്കും. പാമ്പുകടിയേറ്റ ശിവജിത്തിന് സമീപത്തെ വിഷഹാരിയായ സ്ത്രീ കരുമുളക് ചവയ്ക്കാൻ കൊടുക്കയും കുഴപ്പമില്ലെന്ന് പറയുകയുമാണ് ചെയ്തത്. എന്നാൽ കുട്ടി പിന്നീട് ചർദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത്. അപ്പോഴേക്കും വിഷയം പടർന്ന് കുട്ടിയെ രക്ഷിക്കാൻ പറ്റാത്ത അവസ്ഥയിലാവുകയായിരുന്നു. അടച്ചുറപ്പില്ലാത്ത വീടും ചികിൽസ വൈകിയതുമാണ കൊല്ലം മാവടി മണിമന്ദിരത്തിൽ ശിവജിത്തിന്റെ […]

അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു ; സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ കൊല്ലം: വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. പുത്തുർ ആറ്റുവാശ്ശേരി തെങ്ങുവിള മണിമന്ദിരത്തിൽ മണിക്കുട്ടന്റെ മകൻ ശിവജിത്താണ് മരിച്ചത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവെ പുലർച്ചെ അഞ്ചു മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. മാവടി ജി.എൽ.പി.എസ് സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ് ശിവജിത്ത് ഉറക്കത്തിനിടയിൽ എന്തോ കടിച്ചെന്ന് കുട്ടി അമ്മയോട് പറഞ്ഞിരുന്നു. തുടർന്ന് മാതാപിതാക്കൾ നടത്തിയ പിരിശോധനയിൽ കാലിൽ രണ്ട് പാടുകളും ചോരവരുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉടൻ അടുത്തുള്ള വൈദ്യന്റെ ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാൽ അല്പസമയത്തിനകം കുട്ടിയുടെ നില വഷളാവുകയായിരുന്നു. കുട്ടിയെ അടുത്തുള്ള സ്വകാര്യ […]