അടൂര്‍ പൊലീസ് കാന്റീനില്‍ വാങ്ങിക്കൂട്ടിയത് ചെലവാകാന്‍ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങള്‍; 11,33,777 രൂപയുടെ സാധനങ്ങള്‍ കാണാനില്ല; 2,24,342 രൂപയുടെ കണക്കില്‍പ്പെടാത്ത സാധനങ്ങളും കണ്ടെത്തി; കാന്റീനിലെ ക്രമക്കേട് കണ്ടെത്തിയതിന് അച്ചടക്ക നടപടി; കാന്റീന്‍ കള്ളന്മാര്‍ ഡിപ്പാര്‍ട്‌മെന്റില്‍ തന്നെ
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ചെലവാകാന്‍ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങള്‍ കാന്റീനിലേക്ക് വാങ്ങിയെന്നും ഇതില്‍ 11 ലക്ഷം രൂപയുടെ സാധനങ്ങള്‍ കാണാനില്ലെന്നും 2ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത സാധനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയെന്നും കാണിച്ച് അടൂര്‍ കെഎപി കമാന്‍ഡന്റ് ജയനാഥ് ഐപിഎസ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രതിവര്‍ഷം 15 മുതല്‍ 20 കോടി രൂപ വരെ വില്‍പ്പന നടക്കുന്ന കേരളത്തിലെ ചെറിയ കാന്റീനുകളില്‍ ഒന്നാണ് അടൂര്‍. ഇവിടെ പോലും ഇത്രയധികം ക്രമക്കേടുകള്‍ നടക്കുന്നുണ്ടെങ്കില്‍ മറ്റ് കാന്റീനുകളുടെ അവസ്ഥ എന്താകുമെന്നും ജയനാഥ് ഐപിഎസ് ചോദിക്കുന്നു. 2018- 2019 […]