video
play-sharp-fill

റോഡുകള്‍ ഇനി ‘സേഫ് കണ്‍ട്രോളി’ല്‍; സിഗ്നല്‍ ലംഘനം മുതല്‍ അമിതവേഗം വരെ; നിരത്തിലെ പ്രശ്‌നക്കാരെ കണ്ടുപിടിക്കാന്‍ നിര്‍മ്മിതബുദ്ധിയെത്തുന്നു

സ്വന്തം ലേഖകന്‍ കോട്ടയം: റോഡപകടങ്ങളില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഇത് തടയുന്നതിനായി ഗതാഗത നിയമ ലംഘനത്തിനെതിരെയുള്ള നടപടി കര്‍ശനമാക്കാന്‍ പുതിയ എന്‍ഫോഴ്‌സമെന്റ് സംവിധാനവുമായി മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനും കേരള സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയായ സേഫ് കേരളയുടെ ഭാഗമായാണ് നവീകരിച്ച മാറ്റങ്ങള്‍.   തിരുവനന്തപുരത്ത് സംസ്ഥാനതല കണ്‍ട്രോള്‍ റൂമും തിരുവനന്തപുരം , കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുരം എന്നീ ജില്ലകളില്‍ ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമുകളും മോട്ടര്‍വാഹന വകുപ്പ് തുടങ്ങി. പരിഷ്‌കരണങ്ങളുടെ […]

വണ്ടിപഞ്ചറായി, സഹായത്തിന് തുണയില്ലാതെ നടുറോഡില്‍ കുടുംബം; രക്ഷയായത് കോട്ടയം സേഫ് കേരളാ സ്‌ക്വാഡ്

സ്വന്തം ലേഖകന്‍ പൊന്‍കുന്നം: രാപ്പകല്‍ മഴയും മഞ്ഞും വെയിലും കൊണ്ട് നാടിന് വേണ്ടി സേവനമനുഷ്ടിക്കുന്നവരാണ്  മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. എന്നാല്‍ പൊതുജനത്തിന് മിക്ക അവസരങ്ങളിലും കണ്ണിലെ കരടാണ് ഇവർ. ചുരുക്കം ചില ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റമാണ് ഇതിന് കാരണം. പക്ഷേ, പഴി കേള്‍ക്കേണ്ടി വരുന്നത് മുഴുവന്‍ ഉദ്യോഗസ്ഥർക്കുമാണ്. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചെയ്യുന്ന നന്മകള്‍ അവരുടെ ഗ്രൂപ്പുകളില്‍ മാത്രമായി ഒതുങ്ങിപ്പോകുകയാണ് ചെയ്യാറുള്ളത്. ചുരുക്കം ചിലര്‍ മാത്രമാണ് സോഷ്യല്‍ മീഡിയയിലും മറ്റും ചെയ്ത സഹായങ്ങളെ പറ്റി പൊതുജനത്തോട് തുറന്ന് പറയാറുള്ളത്. കഴിഞ്ഞ […]