video
play-sharp-fill

‘ഹിന്ദു ആചാര പ്രകാരം വിവാഹം ലൈം​ഗിക ആസ്വാദനത്തിന് മാത്രമല്ല…! വിവാഹം എന്നത് ഒരു സംസ്കാരമാണ്’…! സ്വവർഗ വിവാഹത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനോട് യോജിച്ച് ആർഎസ്എസ്

സ്വന്തം ലേഖകൻ ദില്ലി: സ്വവർഗ വിവാഹത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനോട് യോജിച്ച് ആർഎസ്എസ്. ഹിന്ദു ആചാര പ്രകാരം വിവാഹം ലൈം​ഗിക ആസ്വാദനത്തിന് മാത്രമോ, അല്ലെങ്കിൽ ഒരു കരാറോ അല്ലെന്ന് ആ‍ര്‍.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പറഞ്ഞു. വിവാഹം എന്നത് ഒരു സംസ്കാരമാണെന്നും അതൊരു ആഘോഷം മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വവര്‍ഗ വിവാഹം ഇന്ത്യയിലെ വിവാഹ, കുടുംബ സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് കേന്ദ്രസ‍ര്‍ക്കാര്‍ സുപ്രീംകോടതിയിൽ വാദിച്ചത്. വിവാഹം എന്ന ആശയം തന്നെ വ്യത്യസ്ത ലിംഗങ്ങളില്‍ നിന്നുള്ളവരുടെ കൂടിച്ചേരലാണ്. മത, സാമുഹിക, സംസ്‌കാരിക ആശയങ്ങളും, നടപ്പ് രീതികളുമാണ് ഇന്ത്യയിലെ […]

കലോത്സവത്തിലെ ദൃശ്യാവിഷ്കാര വിവാദം ; പിന്നണിയിൽ പ്രവർത്തിച്ചവരുടെ സംഘപരിവാർ ബന്ധം പരിശോധിക്കും : മുഹമ്മദ് റിയാസ്

സ്വന്തം ലേഖകൻ കോഴിക്കോട്: കലോത്സവ ഗാനത്തിലെ ദൃശ്യാവിഷ്കാര വിവാദത്തിൽ അന്വേഷണം വേണമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പിന്നണിയിൽ പ്രവർത്തിച്ചവരുടെ സംഘപരിവാർ ബന്ധം പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യം പരിശോധിക്കണം. ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലോത്സവത്തിന്റെ ഏറ്റവും ആകർഷക ഇനങ്ങളിൽ ഒന്നായ സ്വാഗത ദൃശ്യാവിഷ്കാരത്തിലാണ് ഇത്തവണ കല്ലുകടി. കവി പി.കെ ഗോപിയുടെ വരികൾക്ക് കെ. സുരേന്ദ്രനാണ് സംഗീത സംവിധാനം ഒരുക്കിയത്. കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപ്പത്തിൽ മുസ്ലിം വിരുദ്ധതയുണ്ടെന്ന് ആരോപണം […]

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ ; പിഎഫ്ഐ മുൻ ഏരിയാ റിപ്പോർട്ടറാണ് പിടിയിലായത് ; കേസിൽ അറസ്റ്റിലായവരുടെ എണ്ണം 40 ആയി. 

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലക്കാട് ശംഖുവാരത്തോട് സ്വദേശി കാജാ ഹുസൈൻ എന്ന റോബർട്ട് കാജയാണ് പിടിയിലായത്. പിഎഫ്ഐ മുൻ ഏരിയാ റിപ്പോർട്ടറാണ് ഇയാള്‍. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 40 ആയി.  എലപ്പുള്ളിയിൽ പോപ്പുലർഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ വർഷം ഏപ്രിൽ 16ന് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ കടയിൽ കയറി വെട്ടിക്കൊന്നത്. Aപോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് […]

ആർഎസ്എസ്-ക്രൈസ്തവ കൂട്ടായ്മയിൽ പുതിയ സംഘടന; 23ന് നിലവിൽ വരും

സംസ്ഥാനത്ത് ആർഎസ്എസ് ക്രൈസ്തവ കൂട്ടായ്മയിൽ പുതിയ സംഘടന രൂപീകരിക്കുന്നതായി റിപ്പോർട്ട്. ‘സേവ് ഔർ നേഷൻ ഇന്ത്യ’ എന്നായിരിക്കും സംഘടനയുടെ പേര്. സംഘടനയുടെ സംസ്ഥാന ഘടകം 23ന് നിലവിൽ വരുമെന്നാണ് വിവരം. സംഘടനയിലൂടെ യോജിക്കാവുന്ന വിഷയങ്ങളിൽ ഒന്നിച്ചു നീങ്ങാനാണ് ആർഎസ്എസ് ലക്ഷ്യം. ലഹരിക്കെതിരായ ബോധവത്ക്കരണമാണ് സംഘടന ആദ്യം ഏറ്റെടുക്കുക. ആദ്യ പരിപാടി 23-ന് കൊച്ചിയിൽ നടക്കും. സുരേഷ് ഗോപി എംപി, പി ടി ഉഷ എംപി, ജസ്റ്റിസ് കെ എബ്രഹാം മാത്യു എന്നിവർ പങ്കെടുക്കും. ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങൾ സംയുക്തമായി ഉന്നയിക്കാൻ പുതിയ സംഘടന […]

ഡാൻസ് കഴിഞ്ഞു ഇനി സിനിമ…! ക്ഷേത്രവളപ്പിലെ സിനിമാ ചിത്രീകരണം ആർ.എസ്.എസ് പ്രവർത്തകർ തടഞ്ഞു; ഷൂട്ടിങ്ങ് തടഞ്ഞത് പ്രമേയം ഹിന്ദു-മുസ്ലീം പ്രണയമെന്ന് ആരോപിച്ച് ; ഒരു സ്ഥലത്തും ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണം

സ്വന്തം ലേഖകൻ പാലക്കാട്: ക്ഷേത്രവളപ്പിൽ പുരോഗമിച്ചുകൊണ്ടിരുന്ന സിനിമയുടെ ചിത്രീകീകരണം ആർഎസ്എസ് പ്രവർത്തകർ തടഞ്ഞു. ഹിന്ദു മുസ്ലിം പ്രണയമാണ് സിനിമയുടെ പ്രമേയമെന്ന് ആരോപിച്ചാണ് ആർ.എസ്.എസ് പ്രവർത്തകർ സിനിമാ ചിത്രീകരണം തടഞ്ഞത്. പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലാണ് സംഭവം. മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ചീത്രീകരണമാണ് ആർഎസ്എസ് പ്രവർത്തകർ തടഞ്ഞത്. സിനിമാ ചിത്രീകരണം നടക്കുന്നതറിഞ്ഞ് ക്ഷേത്രവളപ്പിലെത്തിയ ആർ.എസ്.എസ് പ്രവർത്തകർ സിനിമയുടെ കഥ കേൾക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സിനിമയുടെ കഥ കേട്ടുകഴിഞ്ഞതോടെ ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഷൂട്ടിങ്ങ് തടസ്സപ്പെടുത്തുകയായിരുന്നു. ഷൂട്ടിങ്ങ് […]

ബി. ജെ.പി – ആർ.എസ്.എസ് ബന്ധമുള്ളവർ കടക്ക് പുറത്ത്…! ഭരണസമിതിയില്‍ നിന്നും നരേന്ദ്രമോദിയുമായി ബന്ധമുള്ള ഡെമോക്രാറ്റുകളെ ഒഴിവാക്കി ജോ ബൈഡന്‍ ; അമേരിക്കൻ -ഇന്ത്യൻ ബന്ധത്തിൽ വിള്ളലുണ്ടാകുമോയെന്ന് ഉറ്റുനോക്കി ലോകരാജ്യങ്ങൾ 

സ്വന്തം ലേഖകൻ ന്യൂഡൽഹി : അധികാരത്തിലെത്തി ദിവസങ്ങൾക്കകം തന്നെ സുപ്രധാന നടപടിയുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ ഭരണസമിതിയില്‍ നിന്നും ആര്‍എസ്‌എസ്-ബിജെപി ബന്ധമുള്ള ഡെമോക്രാറ്റുകളെ ജോ ബൈഡന്‍  ഒഴിവാക്കി. ഇതുവരെ തന്റെ ഭരണസമിതിയില്‍ 13 സ്ത്രീകള്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍-അമേരിക്കക്കാരെ ബൈഡന്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ ബൈഡന്റെ ഭരണകൈമാറ്റ ടീമിനോട് മതനിരപേക്ഷ ഇന്ത്യന്‍-അമേരിക്കന്‍ സംഘടനകള്‍, സംഘപരിവാര്‍ ബന്ധമുള്ളവരെ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതുപ്രകാരമാണ്  സൊണാല്‍ ഷാ, അമിത് ജാനി എന്നിവരാണ് ബൈഡന്‍ ഭരണസമിതിയില്‍ നിന്നും പുറത്തായിരിക്കുന്നതെന്ന് ഇന്ത്യന്‍ മാദ്ധ്യമമായ ‘ദ ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇവർ ഇരുവരും […]

ആര്‍എസ്എസ് എന്ന ഭീകരസംഘടനയെ നിരോധിക്കണം; ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ആര്‍എസ്എസ് സംഘടനയെ നിരോധിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ ഐക്യരാഷട്രസഭയില്‍. ഹിന്ദുത്വ പ്രത്യശാസ്ത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിജെപിയും ആര്‍എസ്എസും ഇന്ത്യയിലെ മുസ്ലിം വിഭാഗങ്ങള്‍ക്ക് ഭീഷണിയാണെന്നും 2020ല്‍ നടന്ന ഡല്‍ഹി കലാപം ഇതിന്റെ ഫലമാണെന്നും പാകിസ്ഥാന്‍ വിമര്‍ശിച്ചു. അന്താരാഷ്ട്ര തലത്തിലെ സമാധാനത്തിനും സുരക്ഷയ്ക്കും ആര്‍എസ്എസ് വെല്ലുവിളിയാണെന്ന് യുഎന്നിലെ പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധി മുനിര്‍അക്രം ആരോപിച്ചു. സംഘപരിവാറിനെ എങ്ങനെ ഇല്ലാതാക്കാം എന്ന് സംബന്ധിച്ച വിശദമായ ഒരു ആക്ഷന്‍ പ്ലാനും പാക് അംബാസഡര്‍ ഐക്യരാഷ്ട്രസഭയുടെ 15അംഗസെക്യൂരിറ്റി കൗണ്‍സിലിന് മുന്നില്‍ സമര്‍പ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ 1267 സാന്‍ക്ഷന്‍സ് കമ്മിറ്റിയുടെ പരിധിക്കുള്ളില്‍ […]

ആർ.എസ്.എസിനും കൊറോണപ്പേടി ; യോഗം മാറ്റിവെച്ച് പ്രതിരോധം

സ്വന്തം ലേഖകൻ ബംഗ്ലൂരു: ചാണകവും ഗോമൂത്രവും എല്ലാം കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് പറയുന്ന നേതാക്കളുള്ള ആർ.എസ്.എസിനും കൊറോണയെപ്പേടി. കൊറോണ വൈറസിന്റെ ഭീതിയുടെ പശ്ചാത്തലത്തിൽ ബംഗളൂരുവിൽ ഞായറാഴ്ച തുടങ്ങാനിരുന്ന ആർ.എസ്.എസിെന്റ അഖില ഭാരതീയ പ്രതിനിധി സഭ മാറ്റിവെച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി കർണാടക സർക്കാർ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ആർ.എസ്.എസ് പരിപാടി മാറ്റിവെച്ചത്. മാർച്ച് 15 മുതൽ 17 വരെയാണ് പരിപാടി നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദേശത്തെ തുടർന്നാണ് യോഗം മാറ്റിയതെന്ന് ആർ.എസ്.എസ് സഹകാര്യവാഹക് സുരേഷ് ഭയ്യാജി ജോഷി […]

ഏഷ്യാനെറ്റിന് പിന്നാലെ മീഡിയവണ്ണിന്റെയും വിലക്ക് നീക്കി കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേന്ദ്ര വാർത്താ മന്ത്രാലയം മീഡിയവണ്ണിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി. ശനിയാഴ്ച രാവിലെ ഒൻനപതരയോടെ മീഡിയ വൺ സംപ്രേഷണം പുനരാരംഭിച്ചു. 14 മണിക്കൂറിന് ശേഷമാണ് കേന്ദ്രസർക്കാർ മാധ്യം വിലക്ക് നീക്കിയത്. അതേസമയം ഏഷ്യാനെറ്റിന്റെ വിലക്ക് ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ നീക്കിയിരുന്നു. പുലർച്ചെ മൂന്നര മുതൽ എഷ്യാനെറ്റ് സംപ്രേഷണം ആരംഭിച്ചിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ വംശീയാതിക്രമം പക്ഷപാതപരമായി റിപ്പോർട്ടുചെയ്തെന്നാരോപിച്ചാണ് മീഡിയവൺ, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളുടെ സംപ്രേഷണത്തിന് വെള്ളിയാഴ്ച രാത്രി ഏഴര മുതൽ 48 മണിക്കൂർ കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. ചാനലിലും […]

ജനാധിപത്യവും പൗരാവകാശവും പൂത്തുലയുന്ന കാലത്താണ് ചാനലുകളുടെ സംപ്രേഷണം വിലക്കിയത് ; അടിയന്തരാവസ്ഥ കാലത്ത് പോലും കേരളത്തിൽ ഒരുപത്രവും പൂട്ടിയിട്ടില്ല ; മാധ്യമ വിലക്കിനെതിരെ ആഞ്ഞടിച്ച് അഡ്വ. എ ജയശങ്കർ രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആർ.എസ്.എസിനും ഡൽഹി പൊലീസിനുമെതിരായ വാർത്തകൾ സംപ്രേഷണം ചെയ്തുവെന്ന് ആരോപിച്ച് രാജ്യത്തെ തന്നെ മുൻനിര ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്ണിന്റേയും സംപ്രേക്ഷണം വെള്ളിയാഴ്ച രാത്രി 7.30 മുതൽ 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെയ്ക്കാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഡൽഹിയിലുണ്ടായ കലാപം റിപ്പോർട്ട് ചെയ്‌പ്പോൾ വാർത്താ വിതരണ സംപ്രേക്ഷണ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. അതേസമയം ശനിയാഴ്ച പുലർച്ചെ മുതൽ എഷ്യാനെറ്റ് സംപ്രേഷണം പുനരാരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 7.30 മുതൽ 48 മണിക്കൂർ ആണ് […]