play-sharp-fill

ട്രാഫിക് നിയമലംഘനം: ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും..!! തീരുമാനം അറിയിച്ച് ഗതാഗത വകുപ്പ്..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതൽ ഈടാക്കാൻ തീരുമാനം. ജൂൺ 5 മുതൽ പിഴയീടാക്കാനാണ് ​ഗതാ​ഗത മന്ത്രി ആന്റണി രാജു വിളിച്ച യോ​ഗത്തിന്റെ തീരുമാനം. ഈ മാസം 20 മുതൽ പിഴ ഈടാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതുവരെ ബോധവത്കരണം നടത്തുമെന്നും അധികൃതർ അറിയിച്ചിരുന്നു. റോഡിൽ ക്യാമറ വെച്ചതിന് ശേഷമുള്ള നിയമലംഘനങ്ങൾക്കാണ് പിഴ ഈടാക്കുക. നിയമലംഘനങ്ങൾക്ക് മെയ് 5 മുതൽ ബോധവത്കരണ നോട്ടീസ് നൽകി തുടങ്ങിയിട്ടുണ്ട്. പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവർക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ നിയമലംഘനങ്ങളുടെ […]

കാന നിർമ്മാണത്തെ തുടർന്ന് വൈറ്റിലയിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം;രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്

സ്വന്തം ലേഖകൻ കൊച്ചി:വൈറ്റില കുന്നറ പാർക്കിന് സമീപം കാന നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തികൾ നടക്കുന്നതിനാൽ ഞായർ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ ഏറ്റുമാനൂർ – എറണാകുളം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക്ക് പോലീസ് അറിയിച്ചു. എറണാകുളം,പാലാരിവട്ടം ഭാഗത്തുനിന്ന് തൃപ്പൂണിത്തുറയിലേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റിലയിൽ നിന്ന് കുണ്ടന്നൂർ എത്തി ഇടത്തേക്ക് തിരിഞ്ഞ് മിനി ബൈപാസ് ജങ്ഷൻവഴി പോകണം. പൊന്നുരുന്നി അടിപ്പാത,വൈറ്റില മൊബിലിറ്റി ഹബ്ബ് എന്നിവിടങ്ങളിൽ നിന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകേണ്ടവ പവർഹൗസ് ജങ്ഷനിലെത്തി വലത്തേക്ക് ബൈപാസ് വഴി കുണ്ടന്നൂരിൽ എത്തി അവിടെ നിന്ന് മരട് […]