അജ്ഞാതവാഹനം ഇടിച്ച്‌ പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും ഉറപ്പുവരുത്തി കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: അജ്ഞാതവാഹനം ഇടിച്ച്‌ പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും ഉറപ്പുവരുത്തി കേന്ദ്രസർക്കാർ. പദ്ധതിക്ക് അന്തിമരൂപമായി. ഒന്നര ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിക്കുക. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കെല്ലാം ഈ സൗജന്യത്തിന് അര്‍ഹതയുണ്ട്. തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 0.1 ശതമാനം വര്‍ധന വരുത്തിയാണ് നഷ്ടപരിഹാരം നല്‍കുക. ഇതിനായി ഇന്‍ഷുറന്‍സില്‍നിന്നു നിശ്ചിത ശതമാനം മാറ്റിവെക്കും. ദേശീയപാതാവിഭാഗം വിവിധ സേവനങ്ങള്‍ക്ക് സെസ് ഈടാക്കി സ്വരൂപിക്കുന്ന തുകയില്‍നിന്നും നഷ്ടപരിഹാരവും സൗജന്യ ചികിത്സയും നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്.

പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിന് ഫലം കാണുന്നു ; സംസ്ഥാനത്ത് അപകട മരണ നിരക്ക് കുറയുന്നു

  സ്വന്തം ലേഖിക തിരുവനന്തപുരം: ഇരു ചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിന് ഫലം കാണുന്നുണ്ട്. സംസ്ഥാനത്തെ അപകട മരണ നിരക്ക് മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനത്തോളം കുറഞ്ഞു. മോട്ടോർ വാഹനവകുപ്പിന്റെ കണക്കനുസരിച്ച് ഈ വർഷം സെപ്റ്റംബറിൽ വാഹനാപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 314 ആണ് , എന്നാൽ കഴിഞ്ഞ സെപ്റ്റംബറിൽ ഇത്തരത്തിൽ മരണപ്പെട്ടതാകട്ടെ 321 പേരാണ് . കഴിഞ്ഞവർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ റോഡ് അപകടങ്ങളിൽ മരിച്ചത് 635 പേരാണെങ്കിൽ ഈ വർഷം രണ്ടു മാസങ്ങളിൽ മരിച്ചത് 557 പേരാണ്. മരണ […]

മുണ്ടക്കയത്ത് വാഹനാപകടം ; 3 പേർ മരിച്ചു , 2 പേരുടെ നില അതീവഗുരുതരം

  സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം കുമളി റോഡിൽ ചോറ്റിക്കും ചിറ്റടിക്കുമിടയിൽ ലോറിയും കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു 3 പേർ മരിച്ചു. 2 പേരുടെ നില അതീവ ഗുരുതരം. കാർ യാത്രികനായ പെരുവന്താനം സ്വദേശി നേരിയാനിക്കൽ ശ്രീധരൻ പിള്ളയാണ് മരിച്ചത്. മരിച്ച മറ്റ് രണ്ട് പേർ ബൈക്ക് യാത്രികരായ വെംബ്ലി സ്വദേശികളായ പെരുമണ്ണിൽ ഷാജി (48), മണ്ണശേരി അരുൺകുമാർ എന്നിവരാണ്. തമിഴ്‌നാട് സ്വദേശികളുടെ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണം. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.