ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ‘സ്വാമിയേ ശരണമയ്യപ്പാ…’ മുഴങ്ങും
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഇത്തവണത്തെ റിപബ്ലിക് ദിന പരേഡില്‍ ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന മന്ത്രം മുഴങ്ങും. കഴിഞ്ഞ ജനുവരി 15ന് ആര്‍മിദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന പരേഡില്‍ ബ്രഹ്മോസ് അണിനിരന്നപ്പോഴാണ് അതിന്റെ യുദ്ധകാഹളം സ്വാമിയേ ശരണമയ്യപ്പ എന്നാണെന്ന് പൊതുജനത്തിന് ബോധ്യമായത്. ദുര്‍ഗ മാതാ കീ ജയ്, ഭരത് മാതാ കീ ജയ് തുടങ്ങിയ യുദ്ധ കാഹളങ്ങള്‍ക്കൊപ്പമാണ് ഇനി സ്വാമിയേ ശരണമയ്യപ്പ എന്ന മന്ത്രവും. റിപ്പബ്ലിക് ദിന പരേഡില്‍ 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് സ്വാമിയേ ശരണമയ്യപ്പ എന്ന കാഹളം മുഴക്കുക. റിപബ്ലിക് ദിനത്തിലെ ബ്രഹ്മോസിന്റെ സാന്നിദ്ധ്യം […]