play-sharp-fill

കൂട്ടിക്കൽ വില്ലേജ് ഓഫീസിൽ റിപ്പബ്ലിക് ദിനാഘോഷം ; വില്ലേജ് ഓഫീസർ എ.എസ് മുഹമ്മദ് ദേശീയ പതാക ഉയർത്തി

കൂട്ടിക്കൽ : റിപ്പബ്ളിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി കൂട്ടിക്കൽ വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസർ എ.എസ് മുഹമ്മദ് ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന റിപ്പബ്ളിക്ക് ദിന സംഗമത്തിൽ കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളിധരൻ വില്ലേജിലെ മുതിർന്ന പൗരനായ അഡ്വക്കറ്റ് KS ഇബ്രാഹീമിനെ പൊന്നാട അണിയിച്ച് ആദരിച്ചു. വില്ലേജ് ഓഫീസർ എ.എസ് മുഹമ്മദ്, റ്റി ഇ സാജിദ്, ഷംനാ അലി.കെ. എം, അബു ബക്കർ ഷാ നിദാ കെ .എം,വാസന്തി എംപി എന്നിവർ സംസാരിച്ചു.

74-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ പെൺകരുത്തുകാട്ടി കേരളം; തല ഉയർത്തി കാർത്ത്യായനിയമ്മയും നഞ്ചിയമ്മയും; സ്ത്രീശാക്തീകരണം മുന്‍നിര്‍ത്തി കേരളത്തിന്റെ ടാബ്ലോ ; നിറഞ്ഞ കൈയ്യടിയോടെ അഭിനന്ദിച്ച് രാഷ്‌ട്രപതി

സ്വന്തം ലേഖകൻ ഡൽഹി : 74-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ പെൺകരുത്തുകാട്ടി കേരളത്തിന്‍റെ ടാബ്ലോ. കർത്തവ്യപഥിൽ സ്ത്രീശാക്തീകരണം എന്ന ആശയം മുൻനിർത്തി 24 സ്ത്രീകളുമായാണ് കേരളം ടാബ്ലോ അവതരിപ്പിച്ചത്. അട്ടപ്പാടിയിലെ ആദിവാസി യുവതികളുടെ ഇരുളാ ന‍ൃത്തം, കണ്ണൂരിന്റെ ശിങ്കാരിമേളം, സ്ത്രീശക്തിയും, സ്ത്രീ ശാക്തീകരണത്തിന് സഹായിച്ച ഗോത്ര പാരമ്പര്യവും മുൻപിൽ വച്ച് നിറഞ്ഞ കൈയ്യടി നേടി കേരളത്തിന്റെ ടാബ്ലോ. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ നഞ്ചിയമ്മയും നാരിശക്തി പുരസ്കാര ജേതാവായ കാര്‍ത്ത്യായനി അമ്മയുടെയും ശില്‍പ്പങ്ങളായിരുന്നു കേരളത്തിന്‍റെ ടാബ്ലോയിലെ പ്രധാന ആകർഷണം. കളരിപ്പയറ്റ്, ഗോത്രനൃത്തം, ചെണ്ടമേളം, എന്നീ […]