ഇസ്ലാം മതം മാറാന്‍ നിര്‍ബന്ധിച്ച്‌ ശല്യം ചെയ്തു ഹിന്ദു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനും കുടുംബവും അറസ്റ്റില്‍

സ്വന്തം ലേഖകൻ ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ മതം മാറ്റത്തിന് നിര്‍ബന്ധിച്ചതിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവും കുടുംബവും അറസ്റ്റില്‍. ഇന്‍ഡോറിലെ ഖുഡേല്‍ സ്വദേശിയായ അസ്മത് പട്ടേല്‍, പിതാവ് ഷാബില്‍ അലി, സഹോദരന്‍ ഹൈദര്‍ അലി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ അസ്മത്തിന്റെ മുഴുവന്‍ വീട്ടുകാര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നിലവില്‍ അസ്മത്തിന്റെ മാതാവ് ഷാജഹാന് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്. ഇവര്‍ ഏറെ നാളായി ഒളിവിലാണ്. കോളേജില്‍ വച്ചാണ് 18-കാരിയായ ഹിന്ദു പെണ്‍കുട്ടിയുമായി അസ്മത് അടുപ്പത്തിലാവുന്നത്. ഇരുവരും ഇഷ്ടത്തിലായതോടെ വിവാഹം കഴിക്കാന്‍ അസ്മത് നിര്‍ബന്ധിച്ചു. ഇതിനായി ഇസ്ലാമിലേക്ക് […]

ബാങ്ക് രേഖകളിലും ഇനി മതം രേഖപ്പെടുത്തണം ; നടപടികൾക്കൊരുങ്ങി ബാങ്കുകൾ

  സ്വന്തം ലേഖകൻ കോട്ടയം : ബാങ്ക് രേഖകളിലും ഇനി മതം രേഖപ്പെടുത്തണം. നടപടികൾക്കൊരുങ്ങി ബാങ്കുകൾ. ബാങ്കുകളുടെ കെ.വൈ.സി ( Know your customer ) അപേക്ഷകളിൽ ഇനി മുതൽ മതം രേഖപ്പെടുത്തണം. ബാങ്കിന് നിക്ഷേപകൻ നൽകേണ്ട രേഖയാണ് നൊ യുവർ കസ്റ്റമർ അഥവാ കെ.വൈ.സി രേഖ. മതം ഏതെന്ന് രേഖപ്പെടുത്തുന്നതിന് കെ.വൈ.സി അപേക്ഷകളിൽ വൈകാതെ തന്നെ ബാങ്കുകൾ പുതിയ കോളം ഉൾപ്പെടുത്തും. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിൽ വരുത്തിയ ഭേദഗതിക്ക് അനുസരിച്ചുളള നടപടികൾക്കാണ് ബാങ്കുകൾ തയ്യാറെടുക്കുന്നത്. അയൽ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ മുസ്ലീം […]