play-sharp-fill

ഒന്നാം വയസിൽ വിഴുങ്ങിയ മോതിരം ശ്വാസനാളത്തിൽ തങ്ങിയിരുന്നത് 69 വർഷം ; മോതിരം കണ്ടെത്തിയത് 70-ാം വയസിൽ വിട്ടുമാറാത്ത തലവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ : മെഡിക്കൽ സയൻസിന് പോലും അത്ഭുതമായി രഘുവിന്റെ അതിജീവന കഥ

സ്വന്തം ലേഖകൻ പത്തനംതിട്ട: ശ്വാസനാളത്തിൽ കുടുങ്ങിയ മോതിരവുമായി ഒരു വയസുകാരൻ ജീവിച്ചത് 69 വർഷമാണ്. 70-ാമത്തെ വയസിൽ വിട്ടുമാറാത്ത തലവേദനയെ തുടർന്ന് നടത്തിയ എംആർഐ സ്‌കാനിങ്ങിൽ മോതിരം കണ്ടെത്തി മോതിരം മുറിച്ച് പുറത്തെടുക്കുകയായിരുന്നു. പത്തനംതിട്ട വലഞ്ചുഴി രാജമംഗലത്ത് രഘുഗോപാലന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ മോതിരമാണ് വർഷങ്ങൾക്്ക് ശേഷം പുറത്തെടുത്തത്. രഘുവിന്റെ അതിജീവന കഥ മെഡിക്കൽ സയൻസിന് പോലും അത്ഭുതമാണ്. രഘുവിന്റെ ശ്വാസനാളത്തിൽ നിന്ന് മോതിരം പുറത്തെടുത്ത ഡോക്ടർമാർക്കും ഇത് ജീവിതത്തിൽ ആദ്യത്തെ അനുഭവമാണ്. മുത്തൂറ്റ് മെഡിക്കൽ സെന്ററിലെ ന്യൂറോളജിസ്റ്റ് ഡോ. ജിബു കെ. ജോൺ, ഇഎൻടി […]