രഹ്ന ഫാത്തിമ ഡി.എ.സി.ഡി എന്ന ഓർഗനൈസേഷൻ രൂപീകരിച്ച് ഭർത്താവുമൊത്ത് സാമ്പത്തിക തട്ടിപ്പ് നടത്തി ; രഹ്ന കേരളത്തിൽ ഒരു ക്രമിനൽ സംഘത്തെ രൂപീകരിക്കാനും ശ്രമിക്കുന്നു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദിയ സന

സ്വന്തം ലേഖകൻ കൊച്ചി : ആക്ടിവിസ്റ്റുകളായ രഹ്നാ ഫാത്തിമയ്ക്കും ഭർത്താവ് ഡി.എ.സി.ഡിയുടെ സെക്രട്ടറിയുമായ മനോജ് കെ.ശ്രീധർ , ജോയിന്റ് സെക്രട്ടറിയായ വിനോ ബാസ്റ്റിൻ എന്നിവർക്കെതിരെ ഗുരുതര ആരോപണവുമായി ദിയ സന. ഇവർ സ്വയം സാമൂഹിക പ്രവർത്തകരാണെന്ന് സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ട്രാൻസ്‌ജെന്ററും സർക്കാർ ജോലി ചെയ്യുന്നയാളുമായ കോഴിക്കോട് സ്വദേശിയിൽ നിന്നും രണ്ടരലക്ഷം രൂപ തട്ടിച്ചുവെന്നാണ് ആരോപണം. അയാൾക്ക് വേണ്ടി സുപ്രീം  കേസുകൾ നടത്താമെന്ന വാഗ്ദാനം നൽകി രഹ്ന ഫാത്തിമ നിരവധിതവണ അയാളോട് മനോജ് കെ ശ്രീധറിനും വിനോ ബാസ്റ്റിനും രണ്ടരലക്ഷം രൂപാ കൊടുക്കണമെന്ന് നിർബന്ധിച്ചു […]

നഗ്നശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവം : രഹ്ന ഫാത്തിമയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി ; രഹ്ന ഉപയോഗിച്ച ടാബ് പൊലീസ് പിടിച്ചെടുത്തു

സ്വന്തം ലേഖകൻ കൊച്ചി: നഗ്‌ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ രഹന ഫാത്തിമയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. രഹന ഫാത്തിമ താമസിച്ചിരുന്ന പനമ്പിള്ളി നഗറിലെ ബി.എസ്.എൻ.എൽ ക്വാട്ടേഴ്‌സിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. ക്വാട്ടേഴ്‌സിൽ നിന്നും രഹന ഉപയോഗിച്ചിരുന്ന ഒരു ടാബ് പൊലീസ് പിടിച്ചെടുത്തു. സുപ്രീംകോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പൊലീസിന് മുന്നിൽ രഹന കീഴടങ്ങിയത്. രഹന ഫാത്തിമയ്‌ക്കെതിരെ പോക്‌സോ നിയമ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്ത് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ചിരുന്നു. […]

നഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവം : രഹ്ന ഫാത്തിമ പൊലീസിന് മുന്നിൽ കീഴടങ്ങി

സ്വന്തം ലേഖകൻ കൊച്ചി: നഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്‌ന ഫാത്തിമ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കേസിൽ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷൻ സിഐക്ക് മുന്നിലാണ് കീഴടങ്ങിയത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ സുപ്രീം കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രായപൂർത്തിയാകാത്ത മക്കളെ തന്റെ അർധ നഗ്ന ശരീരത്തിൽ ചിത്രം വരയ്ക്കാൻ അനുവദിക്കുകയും ഒപ്പം അതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനുമാണ് കേസ്. രഹ്നയ്‌ക്കെതിരെ പോക്‌സോ, ഐടി നിയമങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ സംസ്ഥാന […]

കുട്ടികളെ കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച സംഭവം : രഹ്ന ഫാത്തിമ പൊലീസിന് മുൻപിൽ കീഴടങ്ങുമെന്ന് ഭർത്താവ് മനോജ്

സ്വന്തം ലേഖകൻ കൊച്ചി : സ്വന്തം മക്കളെ ഉപയോഗിച്ച് നഗ്നമേനിയിൽ ചിത്രം വരപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്നഫാത്തിമ പൊലീസിന് മുൻപിൽ കീഴടങ്ങും. കേസിൽ തിങ്കളാഴ്ച കൊച്ചിയിലെത്തി പൊലീസിന് മുമ്പാകെ രഹന ഫാത്തിമ കീഴടങ്ങുമെന്ന് ഭർത്താവ് മനോജാണ് അറിയിച്ചത്. ഡൽഹിയിൽ നിന്നും ഇന്ന് വൈകിട്ട് രഹ്ന കൊച്ചിയിലേക്ക് പുറപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തളളി. കുട്ടികളെ ഉപയോഗിച്ചുള്ള രഹ്ന ഫാത്തിമയുടെ പ്രവൃത്തി കുട്ടികളെ ഉപയോഗിച്ചുളള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും എന്ന് സുപ്രീം കോടതി […]

കുട്ടികളെ കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച സംഭവം : രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നഗ്‌ന ശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തളളി. കുട്ടികളെ ഉപയോഗിച്ചുള്ള രഹ്ന ഫാത്തിമയുടെ പ്രവൃത്തി കുട്ടികളെ ഉപയോഗിച്ചുളള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് കേസിൽ രഹ്ന ഫാത്തിമ സമർപ്പിച്ച ഹർജി സുപ്രീം കോടതി തളളിയത്. പ്രായപൂർത്തിയാവാത്ത കുട്ടിയെക്കൊണ്ട് തന്റെ അർദ്ധനഗ്‌ന ശരീരത്തിൽ ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിലാണ് രഹ്നക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തിൽ പോക്‌സോ നിയമപ്രകാരവും ഐ […]

പ്രായപൂർത്തിയാവാത്ത മക്കൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം : മുൻകൂർ ജാമ്യം തേടി രഹ്‌നാ ഫാത്തിമ ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി : നഗ്‌നശരീരത്തിൽ മക്കളെക്കൊണ്ടു ചിത്രം വരപ്പിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തത സംഭവത്തിൽ മുൻകൂർ ജാമ്യം തേടി രഹ്‌നാ ഫാത്തിമ ഹൈക്കോടതിയിൽ. തനിയ്‌ക്കെതിരായുള്ള പോക്‌സോ കേസ് നിലനിൽക്കില്ലെന്നും വ്യക്തി സ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ട കാര്യമാണ് ചെയ്തതെന്നുമാണ് രഹ്‌നാ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ‘ബോഡി ആൻഡ് പൊളിറ്റിക്‌സ്’ എന്ന തലക്കെട്ടിൽ യുട്യൂബിലും ഫെയ്‌സ്ബുക്കിലും നഗ്ന ശരീരത്തിൽ പ്രായ പൂർത്തിയാവാത്ത മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. സ്ത്രീ ശരീരവും ലൈംഗികതയും സംബന്ധിച്ച പഠനം വീട്ടിൽനിന്ന് തുടങ്ങിയാലേ സമൂഹത്തിൽ മാറ്റം […]

രഹ്ന തെറ്റ് ചെയ്തിട്ടില്ല, കാണുന്നവന്റെ കണ്ണിന്റേതാണ് പ്രശ്‌നം ; നഗ്ന ശരീരത്തിൽ മക്കളെകൊണ്ട് ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ച രഹ്‌നയ്ക്ക് പിന്തുണയുമായി ഭർത്താവ് മനോജ് ശ്രീധർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നഗ്‌ന ശരീരത്തിൽ സ്വന്തം മക്കളെകൊണ്ട് ചിത്രം വരപ്പിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്ക്ക് പിന്തുണയുമായി ഭർത്താവ് മനോജ് കെ ശ്രീധർ രംഗത്ത്. രഹ്ന തെറ്റ് ചെയ്തിട്ടില്ലെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മനോജ് കെ ശ്രീധർ പറഞ്ഞു. ഒരു കൂട്ടം ആളുകൾ അമ്മയും കുഞ്ഞും തമ്മിലുള്ളത് പോലും ലൈംഗിക ചുവയോടെ മാത്രമാണ് കാണുന്നത്. കാണുന്നവന്റെ കണ്ണിന്റേതാണ് പ്രശ്‌നം. നിയമവിരുദ്ധമായതൊന്നും ചെയ്തിട്ടില്ല. രണ്ട് വർഷം മുൻപ് എന്റെ ശരീരത്തില് ചിത്രം വരക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. അത് പ്രശ്മമുണ്ടായിരുന്നില്ലെന്നും […]

രഹനാ ഫാത്തിമയെ ബി.എസ്.എൻ.എൽ പിരിച്ചു വിട്ടു ; നടപടി മതവികാരം വൃണപ്പെടുത്തുകയും സർവീസ് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്തുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖകൻ കൊച്ചി: രഹനാ ഫാത്തിമയെ ബിഎസ്എൻഎൽ നിർബന്ധിത വിരമിക്കൽ നൽകി ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ബിഎസ്എൻഎൽ നിർബന്ധിത വിരമിക്കൽ നൽകി പിരിച്ചുവിട്ട കാര്യം രഹന തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ആക്ടിവിസ്റ്റായ രഹനയെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുകയും 18 ദിവസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. 15 വർഷ സർവീസും 2 തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും ലഭിച്ച തന്നെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ, അനീതിക്കെതിരെ ജനരോഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവർഷം […]

ശബരിമല ദർശനം ; സുരക്ഷ ആവശ്യപ്പെട്ട് രഹന ഫാത്തിമ നൽകിയ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ശബരിമല ദർശനത്തിനായി സുരക്ഷ ആവശ്യപ്പെട്ട് രഹന ഫാത്തിമ നൽകിയ റിട്ട് ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ ്ഹർജി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലുള്ളത്. രഹന ഫാത്തിമയുടെ ഹർജിയിൽ അഖില ഭാരതീയ അയ്യപ്പ ധർമ്മ പ്രചാര സഭ നൽകിയ തടസ്സ ഹർജിയും സുപ്രീം കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം രഹന ഫാത്തിമയുടെ ഹർജിയിൽ കക്ഷി ചേരാൻ അരയ സമാജം […]