ശബരിമല ദർശനം ; സുരക്ഷ ആവശ്യപ്പെട്ട് രഹന ഫാത്തിമ നൽകിയ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

ശബരിമല ദർശനം ; സുരക്ഷ ആവശ്യപ്പെട്ട് രഹന ഫാത്തിമ നൽകിയ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

Spread the love

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ശബരിമല ദർശനത്തിനായി സുരക്ഷ ആവശ്യപ്പെട്ട് രഹന ഫാത്തിമ നൽകിയ റിട്ട് ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ ്ഹർജി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലുള്ളത്.

രഹന ഫാത്തിമയുടെ ഹർജിയിൽ അഖില ഭാരതീയ അയ്യപ്പ ധർമ്മ പ്രചാര സഭ നൽകിയ തടസ്സ ഹർജിയും സുപ്രീം കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം രഹന ഫാത്തിമയുടെ ഹർജിയിൽ കക്ഷി ചേരാൻ അരയ സമാജം സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അതേസമയം ശബരിമല സന്ദർശനത്തിന് അനുമതി തേടി ബിന്ദു അമ്മിണി നൽകിയ അപേക്ഷ ഇതുവരെ വെള്ളിയാഴ്ച പരിഗണിക്കുന്ന ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. തന്ത്രി കണ്ഠരര് രാജീവര് നൽകിയ പുനഃപരിശോധനയിലാണ് ബിന്ദു അമ്മിണി അപേക്ഷ ഫയൽ ചെയ്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുനഃപരിശോധന ഹർജിയിലെ അപേക്ഷയായതിനാൽ ബിന്ദു അമ്മിണിയുടെ ഹർജി ആദ്യം പരിഗണിച്ച ഭരണഘടന ബെഞ്ചാണ ്പരിഗണിക്കേണ്ടതെന്ന് സുപ്രീം കോടതി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗോഗോയ് വിരമിച്ച സാഹചര്യത്തിൽ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പുതിയ ഒരു അംഗത്തിനെ ഉൾപ്പെടുത്തി ബെഞ്ച് പുനഃസംഘടിപ്പിക്കേണ്ടതുണ്ട്.

എന്നാൽ കഴിഞ്ഞ ആഴ്ച ബിന്ദുവിന്റെ ആവശ്യം ഇന്ദിര ജയ് സിംഗ് കോടതിയിൽ ചൂണ്ടിക്കാട്ടിയപ്പോൾ ഈ ആഴ്ച പരിഗണിക്കാം എന്നായിരുന്നു ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നത്. വെള്ളിയാഴ്ച പരിഗണിക്കുന്ന കേസുകളുടെ അന്തിമ പട്ടിക വ്യാഴാഴ്ച വൈകിട്ട് മാത്രമേ പുറത്ത് വരികയുള്ളു.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ 2018 ൽ സുപ്രീം കോടതി ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധി അന്തിമ വാക്കല്ലെന്ന്കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു. അതിന് പുറമെ വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയിലാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസിനൊപ്പം രഹ്നയുടെ ഹർജി കേൾക്കുന്ന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി എസ് ഗവായ്, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് നിലവിൽ ശബരിമലയിൽ പ്രവേശിച്ച് കൂടെ എന്ന് മറ്റൊരു ബെഞ്ചിൽ അംഗം ആയിരിക്കെ ചോദിച്ചിരുന്നു.