സംസ്ഥാനത്ത് ശ്വാസകോശ ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്;പുകവലി കുറഞ്ഞതാണ് കാരണമെന്ന് ആരോഗ്യ വിദഗ്ധരുടെ നിഗമനം; അർബുദത്തിന് എതിരായ പോരാട്ടത്തിൽ പ്രതീക്ഷ ഏറുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വൻ തോതിൽ കുറവ്. പ്രതിവര്‍ഷം ചികില്‍സ തേടുന്നവരുടെ എണ്ണം ആയിരത്തിനു താഴെയെത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആര്‍സിസിയിലെ റജിസ്ട്രി അടിസ്ഥാനമാക്കിയാണ് പുതിയ കണക്ക്. പുകവലി കുറഞ്ഞതാണ് ശ്വാസകോശ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ കുറവ് വരാന്‍ പ്രധാന കാരണമെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2015 – 2016 കാലയളവില്‍ ആര്‍ സി സി യില്‍ ചികില്‍സ തേടിയ ശ്വാസകോശ അര്‍ബുദ ബാധിതരുടെ എണ്ണം 1228 ആയിരുന്നു. തുടര്‍ന്നുളള രണ്ടു വര്‍ഷങ്ങളില്‍ 1225 ആയും […]

ചികിത്സാപ്പിഴവ് കാരണം വായ്ക്കുള്ളിൽ മുടി വളരുന്ന ദുരവസ്ഥ ; ആഹാരം കഴിക്കാനോ ഉമിനീരിറക്കാനോ പോലും കഴിയില്ല ; ആർ സി സിയിലെ ഡോക്ടറോട് ദുരിതം തുറന്ന് പറഞ്ഞപ്പോൾ മുടി ബാർബറെ വിളിച്ചു വെട്ടിക്കാൻ പറഞ്ഞ് പരിഹസിച്ചു ; കൂലിപ്പണിക്കാരനായ സ്റ്റീഫന്റെ ദയനീയാവസ്ഥക്ക് പരിഹാരം കാണാൻ, ചികിത്സാപ്പിഴവ് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ    തിരുവനന്തപുരം: വായ്ക്കുള്ളിലെ അര്‍ബുദം ബാധിച്ച മുഴ നീക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ വായ്ക്കുള്ളില്‍ രോമം വളരുന്ന സംഭവത്തില്‍ ചികിത്സാപ്പിഴവ് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ അനുകൂലിച്ച്‌ ആര്‍.സി.സി. റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നല്‍കിയത്.     2019 ജൂലായ് ഒമ്പതിനാണ് കുന്നത്തുകാല്‍ സ്വദേശി സ്റ്റീഫന്‍ റീജണല്‍ കാന്‍സര്‍ സെന്ററില്‍ വായ്ക്കുള്ളില്‍ ശസ്ത്രക്രിയക്ക് വിധേയനായത്.   […]