video
play-sharp-fill

സ്വർണ്ണക്കടത്തിനെ മറയ്ക്കാൻ മറുതന്ത്രവുമായി സംസ്ഥാന സർക്കാർ: ബാർകോഴക്കേസിൽ അന്വേഷണ അനുമതി തേടി ഫയൽ രാജ്ഭവനിൽ ; ഗവർണ്ണറുടെ അനുമതി ലഭിച്ചാൽ രമേശ് ചെന്നിത്തല ഇനി ജയിലിൽ ; ഗവർണ്ണറുടെ പച്ചക്കൊടി കിട്ടിയാൽ ചെന്നിത്തലയ്‌ക്കൊപ്പം ശിവകുമാറിനെയും ബാബുവിനെയും അറസ്റ്റ് ചെയ്യാൻ നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് ഉൾപ്പെടയുള്ള വിവാദങ്ങളിൽ മുങ്ങിത്താണ് നിൽക്കുന്ന സംസ്ഥാന സർക്കാർ മുഖംരക്ഷിക്കാൻ മറുനീക്കവുമായി രംഗത്ത്്. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിജിലൻസ് അറസ്റ്റ് ചെയ്യും. രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്യുന്നതിനായുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിന് കത്തു സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിനു അനുമതി തേടിയുള്ള ഫയൽ ഗവർണർക്ക് കൈമാറി. രമേശ് ചെന്നിത്തല, കെ.ബാബു, വി എസ്.ശിവകുമാർ എന്നിവർക്കു പണം […]

കള്ള റാസ്‌കൽ പരാമർശം നടത്തിയ മന്ത്രി ഇ.പി ജയരാജനെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റണം : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭയിൽ വച്ച് കള്ള റാസ്‌കൽ പരാമർശം നടത്തിയ മന്ത്രി ഇ.പി ജയരാജനെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടാതെ കള്ള റാസ്‌കൽ പരാമർശം നടത്തിയെന്ന വിഷയത്തിൽ പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എംഎൽഎ ഷാഫി പറമ്പിലിനെതിരെ നിയമസഭയിൽ വച്ച് ‘കള്ള റാസ്‌കൽ’ പ്രയോഗം നടത്തിയെന്നണ് പ്രതിപക്ഷ ആരോപണം. ഒരു മന്ത്രി ഇങ്ങനെ പെരുമാറാൻ നിയമ സഭ എന്താ ചന്തയാണോ എന്നും ചെന്നിത്തല ചോദിച്ചു. പ്രശ്‌നത്തിൽ മുഖ്യമന്ത്രി ഇടപെടണം. മന്ത്രിക്കെതിരെ സ്പീക്കർക്ക് […]

കേരള പൊലീസിലെ ഉണ്ട വിവാദം ; ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി സ്ഥാനത്ത് നിന്നും പുറത്താക്കണം : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള പൊലീസിലെ ഉണ്ട വിവാദത്തെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വീണ്ടും രമേശ് ചെന്നിത്തല രംഗത്ത്. സിഎജിയുടെ കണ്ടെത്തലുകളിൽ അന്വേഷണം വേണം. സാമ്പത്തിക ക്രമക്കേടിനെപ്പറ്റി സിബിഐ അന്വേഷണം വേണം. റൈഫിളുകൾ നഷ്ടപ്പെട്ട സംഭവം എൻഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നൽകി. കേരളാ പൊലീസിന്റെ ആയുധശേഖരത്തിൽ നിന്ന് വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായ സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരില്ലെന്ന് ചെന്നിത്തല ബുധനാഴ്ച […]

ഗവർണറെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് പിണറായി മമതാ ബാനർജിയെ കണ്ട് പഠിക്കണം : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണറെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പിണറായി വിജയൻ മമതാ ബാനർജിയെ കണ്ട് പഠിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയ പ്രതിപക്ഷ നേതാവിന്റെ നോട്ടീസ് തള്ളിയതിനെതിരെയും രമേശ് ചെന്നിത്തല ആഞ്ഞടിച്ചു. ഗവർണറും സർക്കാറും തമ്മിൽ ഒത്തുകളിക്കുകയാണെന്നും ഇത് അംഗീകരിക്കാൻ ആകില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ചട്ടപ്രകാരം അല്ലെന്ന് പറഞ്ഞാണ് കാര്യോപദേശക സമിതി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം […]

ആരും ഓട് പൊളിച്ച് വന്നവരല്ല,ഗവർണറെ പുറത്താക്കണമെന്ന പ്രമേയ നോട്ടീസിൽ ഞാൻ ഉറച്ച് നിൽക്കുന്നു ; സർക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണറെ പുറത്താക്കണമെന്ന പ്രമേയ നോട്ടീസിൽ ഉറച്ചുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ കൊണ്ടുവരേണ്ടിയിരുന്ന പ്രമേയമാണിത്. സഭയെ അപമാനിച്ച ഗവർണർക്കെതിരെ സഭാനേതാവായ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സഭയുടെ അന്തസിനെയും അഭിമാനത്തെയും ഗവർണർ ചോദ്യം ചെയ്യുന്നു. ഇതിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി പരാജയപ്പെട്ടതോടെയാണ് പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ രംഗത്തെത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സഭാ ചട്ടങ്ങൾക്ക് അനുസരിച്ചാണ് പ്രമേയം അവതരിപ്പിക്കുന്നത്. അതിനെ തള്ളി പരസ്യ പ്രസ്താവന നടത്തുന്ന ഗവർണറുടെ നടപടി […]

അന്ധമായ ബിജെപി വിരോധം പരത്തി മുസ്ലീങ്ങളെ കൂടെ നിർത്താൻ ചരടുവലിക്കുകയാണ് പിണറായിയും രമേശ് ചെന്നിത്തലയും : വി.മുരളീധരൻ

സ്വന്തം ലേഖകൻ കോഴിക്കോട്: മനുഷ്യ ശൃംഖല സംഘടിപ്പിച്ച എൽഎഡിഎഫിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്ത്. കഴിഞ്ഞ 20 വർഷമായി ഇടതു മുന്നണിക്ക് പല പേരിൽ ഇറക്കുന്ന ഒരു സ്ഥിരം സമരമ്പറുണ്ടെന്നും സൗകര്യം പോലെ അവർ അതിനെ ശൃംഖല, ചങ്ങല, മതിൽ, സംഗമം എന്നൊക്കെയങ്ങ് മലയാളത്തിലും സംസ്‌കൃതത്തിലുമൊക്കെ വിളിക്കുമെന്നുമാണ് വി. മുരളീധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജനുവരിയിൽ വനിതാമതിൽ പണിത് വിശ്വാസികളെ പറ്റിച്ച് രായ്ക്കു രാമാനം രണ്ട് ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റിയ വിരുതൻമാരെ മലയാളിക്ക് അങ്ങനെ മറക്കാൻ പറ്റുമോയെന്നും അദ്ദേഹം ചോദിക്കുന്നു. […]

പിണറായിയുടെ പെരുമാറ്റം ഹിറ്റ്‌ലറെപോലെയാണ്, ഏഴുപേരെ കൊന്നതിന്റെ കുറ്റബോധം ആ മുഖത്ത് ഉണ്ട് ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

  സ്വന്തം ലേഖിക തിരുവനന്തപുരം: ഏഴു പേരെ വെടി വെച്ച് കൊന്നതിന്റെ കുറ്റബോധം മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്ത് തെളിഞ്ഞ് കാണാനുണ്ട്. അദ്ദേഹത്തിന്റെ പെരുമാറ്റം ഹിറ്റ്ലറെ പോലെയാണ്. വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കമ്മ്യൂണിസ്റ്റുകളെ തേടി വരുന്ന ഫാസിസ്റ്റുകളുടെ കസേരയിൽ ആണ് പിണറായി ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സിപിഐയും സിപിഎമ്മും അദ്ദേഹത്തെ വിമർശിക്കുമ്പോഴും അതൊന്നും തിരുത്താൻ അദ്ദേഹം തയ്യാറാവുന്നില്ലെന്നും ചെന്നിത്തല ചൂണ്ടി കാണിച്ചു. മാത്രമല്ല മാവോയിസ്റ്റുകളെ ഇതുവരെ കോൺഗ്രസ് പിന്തുണച്ചിട്ടില്ല എന്നും ചെന്നിത്തല പറഞ്ഞു. ലഘുലേഖ കൈവശം വെച്ചതിന്റെ പേരിൽ […]

പിഎസ്‌സി വിവാദ റാങ്ക് പട്ടിക അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞത് ക്രമക്കേടിന് തെളിവെന്ന് രമേശ് ചെന്നിത്തല

  സ്വന്തം ലേഖിക തിരുവനന്തപുരം : പിഎസ്‌സിയുടെ വിവാദ റാങ്ക് പട്ടിക കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യീൂണൽ തടഞ്ഞു.ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികകളിലേക്കുള്ള നിയമനമാണ് തടഞ്ഞത്.സുപ്രീംകോടതിയുടെ നലവിലെ നിർദ്ദേശങ്ങൾ മറികടന്ന് അഭിമുഖ പരീക്ഷയിൽ ഇടത് സംഘടനാ നേതാക്കൾക്ക് മാർക്ക് ദാനം നടത്തിയത് വിവാദമായിരുന്നു.ക്രമക്കേട് നടന്നതിന്റെ തെളിവാണ് ട്രൈബ്യൂണൽ ഇടപെടലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആസൂത്രണ ബോർഡിലെക്ക് പിഎസ്‌സി നടത്തിയ ചീഫ് സോഷ്യൽ സർവ്വീസ്, ചീഫ് ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ് തസ്തികകളിലേക്കുള്ള നിയമനത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൻറെ ഇടപെടൽ.ഈ തസ്തികകളിലേക്കുള്ള എഴുത്ത് പരീക്ഷയിൽ പിന്നിൽ പോയ ഉദ്യോഗാർത്ഥികൾക്ക് […]

സിപിഐ ഉന്നയിക്കുന്ന വാദങ്ങൾ പോലും മുഖ്യമന്ത്രിക്ക് മനസിലാകുന്നില്ല ; രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തതോടെ പുറത്തുവരുന്നത് സർക്കാരിന്റെ കിരാത മുഖമാണ് ; ആശയ പ്രചരണം നടത്തുന്നവർക്കെതിരെയല്ല യുഎപിഎ ചുമത്തേണ്ടത് : രമേശ് ചെന്നിത്തല

  സ്വന്തം ലേഖകൻ തിരുവനന്തപുരം : അട്ടപ്പാടിയിലെ മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചവരെ യുപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വെടിവെപ്പ് സംബന്ധിച്ച് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് പരസ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു, സിപിഐ ഉന്നയിക്കുന്ന വാദങ്ങൾ പോലും മുഖ്യമന്ത്രിക്ക് മനസിലാകുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഏഴ് പേരെയാണ് സർക്കാർ അധികാരത്തിലെത്തിയ ശേഷം വെടിവച്ച് കൊന്നത്. രണ്ട് സിപിഎം പ്രവർത്തകരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിട്ടുള്ളത്. രണ്ട് […]

മാർക്ക് ദാന വിവാദം ; മോഡറേഷൻ നൽകിയ അഞ്ച് മാർക്ക് സർവകലാശാല പിൻവലിച്ചതോടെ താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞു ; രമേശ് ചെന്നിത്തല

  സ്വന്തം ലേഖിക തിരുവനന്തപുരം: എംജി സർവകലാശാല മോഡറേഷനായി നൽകിയ അഞ്ച്് മാർക്ക് പിൻവലിച്ചതോടെ താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവകലാശാലയുടെ തീരുമാനത്തോടെ വിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിന് സ്ഥാനത്ത് തുടരാൻ അർഹതയില്ലാതായെന്നും ചെന്നിത്തല പറഞ്ഞു. കട്ട മുതൽ തിരിച്ചുകൊടുത്താൽ കളവ് കളവാകാതിരിക്കില്ല. തങ്ങളുടെ തെറ്റ് സിൻഡിക്കേറ്റും സർവകലാശാലയും അംഗീകരിച്ചതിന് തെളിവാണ് തീരുമാനം പിൻവലിക്കലിലൂടെ ഉണ്ടായതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ബിടെക് വിഷയത്തിന് അധികമാർക്ക് നൽകിയ മുൻ തീരുമാനമാണ് എംജി യൂണിവേഴ്‌സിറ്റി സിൻഡിക്കറ്റ് പിൻവലിച്ചത്. അധികമാർക്കു നൽകിയതു വിവാദമായതോടെയാണ് സിൻഡിക്കറ്റ് […]