കൊച്ചിയിൽ പെയ്ത മഴയിൽ അമ്ല സാന്നിധ്യം ഇല്ലെന്ന് കുസാറ്റിന്റെ കണ്ടെത്തലിൽ പിഴവ് എന്ന് ഡോക്ടർ രാജഗോപാൽ കമ്മത്ത്
സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മഴയിലെ അമ്ല സാന്നിധ്യം അളക്കാൻ കൊച്ചി സാങ്കേതിക സർവകലാശാല നടത്തിയ സാമ്പ്ലിങ് രീതിയിൽ പിഴവുണ്ടെന്ന കണ്ടെത്തലുമായി വിദഗ്ധർ. കുസാറ്റ് അവലംബിച്ച സാംപ്ലിങ് രീതി അനുമാനങ്ങൾ അരക്കെട്ടുറപ്പിക്കൻ പൊന്നതല്ലെന്ന് ഡോ. എ.രാജഗോപാൽ കമ്മത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയിൽ കഴിഞ്ഞദിവസം രാത്രി പതിനൊന്നര മണിയോടെ പെയ്ത മഴയുടെ ആദ്യതുള്ളികൾ വൈറ്റിലയിൽ നിന്നും ശേഖരിച്ച് പരിശോധിച്ചതിൽ നിന്നാണ് മഴയിലെ ആസിഡ് സാന്നിധ്യം തിരിച്ചറിഞ്ഞത്. കൊച്ചി സാങ്കേതിക സർവ്വകലാശാലയിൽ നടത്തിയ പരീക്ഷണത്തിൽ കൊച്ചിയിൽ പെയ്ത മഴയിൽ അമ്ലസാന്നിധ്യം ഇല്ലെന്നാണ് കണ്ടെത്തൽ. അതേസമയം […]