video
play-sharp-fill

സല്യൂട്ട് ചെയ്യാന്‍ മടിക്കുന്ന പോലീസുകാരെ തിരിച്ച് വിളിപ്പിച്ച് സല്യൂട്ട് അടിപ്പിക്കും; കിളിരൂര്‍ പെണ്‍വാണിഭം, പ്രവീണ്‍ വധക്കേസ് തുടങ്ങിയ പ്രമാദമായ കേസുകള്‍ അന്വഷിച്ച ഉദ്യോഗസ്ഥ; ആറ്റുകാല്‍ കുത്തിയോട്ടം കുട്ടികളോടുള്ള ക്രൂരതയെന്ന് സധൈര്യം പറഞ്ഞ, അതില്‍ പ്രധിഷേധിച്ച് പൊങ്കാല ഇടാതിരുന്ന വിശ്വാസി; ഡിപ്പാര്‍ട്‌മെന്റില്‍’ റെയ്ഡ് ശ്രീലേഖ’ എന്ന് വിളിപ്പേര്; കേരളത്തിലെ ആദ്യ വനിതാ ഡിജിപി ശ്രീലേഖ ഐപിഎസ് ഇന്ന് വിരമിക്കുമ്പോള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യവനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും ആദ്യ വനിതാ ഡി.ജി.പി.യുമായ ആര്‍. ശ്രീലേഖ ഇന്ന് വിരമിക്കും. 26-ാം വയസ്സില്‍ കാക്കിയണിഞ്ഞ ശ്രീലേഖ, അതിന് മുന്‍പ് കോളേജ് അദ്ധ്യാപിക, റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.   കോട്ടയം എ.എസ്പി. ആയിട്ടായിരുന്നു ആദ്യനിയമനം. 1991-ല്‍ കേരളത്തിലെ ആദ്യ വനിതാ എസ്പി.യായി തൃശ്ശൂരില്‍ ചുമതലയേറ്റു. സിബിഐ. കൊച്ചി യൂണിറ്റില്‍ എസ്പി.യായും ന്യൂഡല്‍ഹി കേന്ദ്രത്തില്‍ ഡി.ഐ.ജി.യായും ജോലി ചെയ്തിട്ടുണ്ട്. എറണാകുളം ഡി.ഐ.ജിയായി പ്രവര്‍ത്തിച്ച ശേഷം പൊതുമേഖലാ സ്ഥാപനങ്ങളായ കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ് […]