video
play-sharp-fill

പുത്തുമലയിലെ പതിനെട്ടു ദിവസം നീണ്ട് നിന്ന രക്ഷാ ദൗത്യം ഇന്ന് അവസാനിപ്പിക്കും ; ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ

സ്വന്തം ലേഖിക മലപ്പുറം: ഉരുൾപൊട്ടലിൽ നിരവധിപേർ മരണപ്പെട്ട പുത്തുമലയിലെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിക്കും. പതിനെട്ട് ദിവസം നീണ്ട് നിന്ന തെരച്ചിലിനൊടുവിലാണ് ദൗത്യം അവസാനിപ്പിക്കുന്നത്. അഞ്ച് പേരെയാണ് ഇവിടെനിന്നും കണ്ടെത്താനുള്ളത്. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് തെരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അതേസമയം, പതിനൊന്ന് പേരെ കൂടി കണ്ടെത്താനുള്ള മലപ്പുറം കവളപ്പാറയിൽ ഇന്നും തെരച്ചിൽ തുടരും. കവളപ്പാറയിൽ കഴിഞ്ഞ നാലു ദിവസങ്ങളിലെ തെരച്ചിലിൽ ആരേയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ തുടർനടപടികളാലോചിക്കാൻ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും യോഗം രാവിലെ പത്ത് മണിക്ക് പോത്തുകല്ല് ചേരും. കാണാതായവരുടെ […]

ജോലിയും കൂലിയും ഭാര്യയും മക്കളുമില്ലാത്ത വയനാട് എംപി ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പെട്ടെന്ന് മടങ്ങിയതിനെതിരെ രൂക്ഷവിമർശനവുമായി എൻ.എസ് മാധവൻ

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ ഏറെ നാശനഷ്ടങ്ങൾ ഉണ്ടായത് വയനാട് മണ്ഡലത്തിലായിരുന്നു. ഏറെ ആൾനാശം ഉണ്ടാക്കിയ മലപ്പുറം കവളപ്പാറ- വയനാട് പുത്തുമല ഉരുൾപ്പൊട്ടൽ പ്രദേശങ്ങളും വയനാട് മണ്ഡലത്തിലായിരുന്നു. അതുകൊണ്ടുതന്നെ വയനാട്ടിൽ എംപിയായ രാഹുൽ ഗാന്ധി ആദ്യ ദിവസങ്ങളിൽ സന്ദർശനം നടത്താതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നീട് അദ്ദേഹം എത്തിയെങ്കിലും രണ്ട് ദിവസങ്ങൾക്കൊണ്ട് തന്നെ മടങ്ങുകയും ചെയ്തു. മണ്ഡലത്തിൽ തുടരാതെ മടങ്ങിയ രാഹുലിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻഎസ് മാധവൻ. രാഹുൽ ഗാന്ധി എം.പിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത് ഇങ്ങനെയായിരുന്നു. നിലവിൽ […]