video
play-sharp-fill

യൂണിവേഴ്‌സിറ്റി കത്തിക്കുത്തിലും പിഎസ്‌സി പരീക്ഷയിലും തിരിമറി നടത്തിയവർക്കും സർക്കാരിന്റെ കാരുണ്യം ;കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കത്തിക്കുത്ത്, പി.എസ്.സി പരീക്ഷ തിരിമറി കേസുകളിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും ജയിൽ മോചിതരായി. ഇരുകേസുകളിലും പൊലീസ് കുറ്റപത്രം നൽകാനുണ്ടായ കാലതാമസമാണ് സ്വാഭാവികമായി പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണമായതെന്ന് ചൂണ്ടിക്കാട്ടുന്നു. യൂണിവേഴ്‌സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കന്റോൺമെൻറ് പൊലീസും പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസിൽ രണ്ട് മാസത്തിലേറെയായിട്ടും ക്രൈംബ്രാഞ്ചും കുറ്റപത്രം സമർപ്പിക്കാത്തതും എല്ലാ കേസിലും ജാമ്യം ലഭിച്ചതിനാലുമാണ് ശിവരഞ്ജിത്തും നസീമും സെൻട്രൽ ജയിൽമോചിതരായത്. കേസിലെ മറ്റ് പ്രതികളായ പ്രണവ്, ഗോകുൽ, സഫീർ എന്നിവർ […]

വയസ്സ് 26 ആയി, ഇനി വൈകിയാൽ പോലീസിൽ കയറാനാവില്ല,പഠിച്ചെഴുതിയാൽ ജയിക്കില്ല ; തട്ടിപ്പിനെകുറിച്ച് ആലോചിക്കാനുള്ള കാരണങ്ങൾ തുറന്ന് പറഞ്ഞ് പ്രണവ്

സ്വന്തം ലേഖിക തിരുവനന്തപുരം: പി.എസ്.സി പരീക്ഷ തട്ടിപ്പിൽ യൂണിവേഴ്‌സിറ്റി കോളേജിലെ കൂടുതൽ വിദ്യാർഥികൾ പ്രതികളായേക്കും. ചോദ്യപേപ്പർ ചോർത്തിയതിലും ഉത്തരങ്ങൾ പറഞ്ഞ് നൽകിയതിലും കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് മുഖ്യപ്രതി പി.പി. പ്രണവ് സമ്മതിച്ചു. എന്നാൽ അവരുടെ പേര് വെളിപ്പെടുത്താൻ തയാറാകാത്തതിനാൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ മുൻ യൂണിറ്റ് കമ്മിറ്റി അംഗവും വിവാദമായ പി.എസ്.സി പട്ടികയിലെ രണ്ടാം റാങ്കുകാരനുമായ പി.പി. പ്രണവാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ എന്നാണ് മറ്റ് പ്രതികളുടെ മൊഴി. കീഴടങ്ങിയ പ്രണവിനെ കസ്റ്റഡിയിൽ വാങ്ങിയപ്പോൾ […]