നവംബർ 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക്
സ്വന്തം ലേഖിക കോട്ടയം : സംസ്ഥാനത്ത് നവംബർ 22 മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ബസ് ചാർജ് വർധന ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി ഗതാഗത വകുപ്പുമന്ത്രിയെ സമീപിച്ചിരുന്നു. മിനിമം ചാർജ് 10 രൂപയാക്കുക, കിലോമീറ്ററിന് 80 പൈസയാക്കുക വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം അഞ്ചുരൂപയും യാത്രാനിരക്ക് 50 ശതമാനവും ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ അറിയിച്ചു.