play-sharp-fill

പാചക വാതക സിലിണ്ടർ വില കുതിക്കുന്നു : സാധാരണക്കാർക്ക് ഇരുട്ടടി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പാാചക വാതക സിലിണ്ടർ വില റോക്കറ്റ് പോലെ കുതിക്കുന്നു. ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില കുത്തനെ കൂട്ടിയത് സാധാരണക്കാർക്കാണ് ഏറെ ഇരുട്ടടിയാവുന്നത്. ചൊവ്വാഴ്ച ഒറ്റ രാത്രിയോടെ 146 രൂപയാണ് ഒറ്റയടിക്ക് പാചക വാതക സിലിണ്ടറിന് കൂട്ടിയത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് സാധാരണക്കാരന് ഇരുട്ടടിയാവുന്ന വിധത്തിൽ പാചകവാതകത്തിന്റെ വില വർധിപ്പിച്ചത്. വില വർധിപ്പിച്ചതോടെ ഗാർഹികാവശ്യത്തിനുള്ള പതിനാല് കിലോഗ്രാം സിലിണ്ടറിന് വില 850 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞ ആഴ്ച വർധിപ്പിച്ചിരുന്നു. അതേസമയം സബ്‌സിഡിക്ക് അർഹരായ […]

പുതുവർഷത്തിൽ ഇരുട്ടടി തന്ന് കേന്ദ്രസർക്കാർ ; സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില വർദ്ധിച്ചു

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പുതുവർഷത്തിൽ ഇരുട്ടടി തന്ന് കേന്ദ്രസർക്കാർ, സബ്ഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില വർധിച്ചു. ഡൽഹിയിലും മുംബൈയിലും 14.2 കിലോഗ്രാം സിലിണ്ടറിന് യഥാക്രമം 19 ഉം 19.5 രൂപയുമാണ് വർധിച്ചത്. പുതുക്കിയ വില ബുധാനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. തുടർച്ചയായി അഞ്ചാം മാസമാണ് സബ്‌സിഡി രഹിത പാചകവാതകത്തിന്റെ വില ഉയരുന്നത്. ഡൽഹിയിൽ സബ്‌സിഡി രഹിത പാചകവാതകത്തിന്റെ വില സിലിണ്ടറിന് 714 രൂപയായി. മുംബൈയിൽ ഇത് 684 രൂപയാണ്. കൊൽക്കത്തയിലും ചെന്നൈയിലും വില യഥാക്രമം 747,734 എന്നിങ്ങനെയാണ് വർധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മറ്റിടങ്ങളിലും സമാനമായ […]

ഇനി ജയിൽ ഭക്ഷണങ്ങളിൽ തൊട്ടാൽ കൈ പൊള്ളും ; പുതുവർഷത്തിൽ ഇഡലി മുതൽ ബിരിയാണി ഉൾപ്പെടെയുള്ളവയുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി ജയിൽ അധികൃതർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഇനി സാധാരണക്കാരന് ഏറെ ആശ്രയമായ ജയിൽ ഭക്ഷണങ്ങളിൽ തൊട്ടാൽ കൈ പൊള്ളും. ജയിൽ തടവുകാർ ഉത്പാദിപ്പിച്ചിരുന്ന ഇഡലി മുതൽ ബിരിയാണി ഉൾപ്പെടെയുള്ളവയുടെ വില കൂടും. ജയിലിൽ തടവുകാർ ഉൽപാദിപ്പിക്കുന്ന ഇഡലി മുതൽ ബിരിയാണി വരെയുള്ള വിഭവങ്ങൾക്ക് നാളെ (ജനുവരി 1) മുതൽ വില കൂടുമെന്ന് ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ് അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില വർധന മൂലമാണ് വില വർധിപ്പിക്കുന്നതെന്ന് കാണിച്ച് ഋഷിരാജ് സിങ് ഉത്തരവിറക്കി. ബിരിയാണിക്ക് പത്ത രൂപയാണ് കൂട്ടിയത്. കായ വറുത്തതിന്റെ വില […]

ഉപ്പ് തൊട്ട് കർപ്പൂരത്തിന് വരെ വില കൂടി : ഹോട്ടൽ ഭക്ഷണത്തിന് വില കൂട്ടാതെ മാർഗമില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ

  കോട്ടയം : പച്ചക്കറികളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വിലവർദ്ധനവ് ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടി ആയിട്ടുണ്ടെന്ന് ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ. വില വർദ്ധനവ് തടയാൻ സർക്കാർ വിപണിയിൽ അടിയന്തരമായി ഇടപെടണമെന്നും ഹോർട്ടികോർപ്പുവഴി സവാള അടമുള്ള പച്ചക്കറികൾ ന്യായവിലയ്ക്ക് ലഭ്യമാക്കണമെന്ന് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാർക്കറ്റിൽ സവാളക്ഷാമം ഉണ്ടാക്കി വിലവർദ്ധിപ്പിച്ചത് ഇടനിലക്കാരാണ്. ഇടനിലക്കാരെ സർക്കാർ നിലയ്ക്ക് നിർത്തണമെന്ന്‌ കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും  പറഞ്ഞു