തെങ്ങ് ചതിച്ചാശാനേ….! മോഷണക്കേസ് അന്വേഷിക്കാനെത്തിയ പോലീസ് നായയുടെ തലയിൽ തേങ്ങ ‘വീണു’; പേടിച്ചരണ്ട് നായ

സ്വന്തം ലേഖകൻ മലപ്പുറം: മോഷണക്കേസ് അന്വേഷിക്കാനെത്തിയ പൊലീസ് നായയുടെ തലയില്‍ തേങ്ങ വീണു. എന്നാല്‍ കാര്യമായ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. റോഡില്‍ വീണ തേങ്ങ തെറിച്ച് നായയുടെ തലയില്‍ തട്ടുകയായിരുന്നു.തേങ്ങ വീണതോടെ നായ പേടിച്ചു വിരണ്ടു.ചാര്‍ലി എന്ന നായയ്ക്കാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച്ചയാണ് അപകടം നടന്നത്. എളമ്പുലാശ്ശേരി സ്‌കൂളിന് സമീപത്തുള്ള അടച്ചിട്ട വീട്ടില്‍ നടന്ന മോഷണം അന്വേഷിക്കാനാണ് പൊലീസ് സംഘം നായയുമായി എത്തിയത്. മോഷ്ടാക്കള്‍ ഉപേക്ഷിച്ച വസ്തുക്കളില്‍ മണംപിടിച്ച് പോകുന്നതിനിടെയാണ് എളമ്പുലാശ്ശേരി കണ്ടാരിപ്പാടം റോഡില്‍വെച്ച് നായയുടെ തലയില്‍ തേങ്ങവീണത്. ആളില്ലാത്ത സമയത്താണ് വി […]

എത്ര വലിയ ആള്‍ക്കൂട്ടത്തിന് നടുവിലും കോവിഡ് ബാധിതനെ കണ്ടെത്തും; കോവിഡ് രോഗം കണ്ടെത്താന്‍ ഇനി പൊലീസ് നായ്ക്കള്‍ എത്തും; രാജ്യത്ത് ആദ്യം പദ്ധതി നടപ്പാക്കാനൊരുങ്ങി കേരളം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കോവിഡ് രോഗം കണ്ടെത്താന്‍ പൊലീസ് നായ്ക്കള്‍ എത്തുന്നു. രാജ്യത്ത് ആദ്യം പദ്ധതി നടപ്പാക്കുന്നത് കേരളത്തില്‍. ഇന്ത്യയിലാദ്യമായി പൊലീസ് നായ്ക്കളെ രോഗ നിര്‍ണയത്തിന് കൂടി ഉപയോഗപ്പെടുത്താനുള്ള പരിശീലന പദ്ധതിയെപ്പറ്റിയുള്ള ആലോചനയിലാണ് ഇപ്പോള്‍ തൃശൂര്‍ പൊലീസ് അക്കാഡമി. ക്രിമിനലുകളെയും കുറ്റവാളികളെയും പിടികൂടാന്‍ മാത്രമല്ല മനുഷ്യരിലെ രോഗങ്ങള്‍ തിരിച്ചറിയാനും ഇവയ്ക്ക് കഴിയും. സ്ത്രീകളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ബ്രെസ്റ്റ് കാന്‍സര്‍, കൊച്ചുകുട്ടികളിലുള്‍പ്പെടെ വ്യാപകമായ ബ്ലഡ് കാന്‍സര്‍, ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്താനായി നായ്ക്കളെ പരിശീലിപ്പിക്കാന്‍ തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ നിന്ന് സംസ്ഥാന പൊലീസ് […]