ലോഡ്ജിൽ അനാശാസ്യം നടത്തിയ പത്ത് പേർ പൊലീസ് പിടിയിൽ ; പിടിയിലായ സംഘത്തിലെ സ്ത്രീക്ക് കൊവിഡ് : റെയ്ഡ് നടത്തിയ പൊലീസുകാരടക്കം നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ പാലക്കാട് : രാജ്യത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ ഷൊർണ്ണൂരിൽ ലോഡ്ജിൽ വച്ച് അനാശാസ്യത്തിനിടെ പിടിയിലായ സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ലോഡ്ജിൽ റെയ്ഡ് നടത്തിയ പൊലീസുകാർ നിരീക്ഷണത്തിലാണ്. റെയ്ഡ് നടത്തിയ ഷൊർണൂർ പൊലീസ് സ്റ്റേഷനിലെ ഏഴ് പേരെയാണ് ക്വാറന്റീനിലാക്കിയത്. ഇവർക്ക് ശനിയാഴ്ച കോവിഡ് പരിശോധന നടത്തും. വ്യാഴാഴ്ച കുളപ്പുള്ളി മേഘ ലോഡ്ജിൽ നടത്തിയ റെയ്ഡിൽ പിടിയിലായവരെ പരിശോധിച്ചതിൽ അസം സ്വദേശിനിക്കാണ് കഴിഞ്ഞദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോഡ്ജ് ഉടമയും മാനേജരും നാല് സ്ത്രീകളും നാല് പുരുഷൻമാരുമടക്കം 10 പേരെയാണ് […]

കൊടും ക്രൂരനായ നെവിൻ കൊലക്കത്തിയുമായി കാത്ത് നിന്നത് 45 മിനിറ്റ്: എല്ലാം കണ്ട് ആശുപത്രി മുറ്റത്ത് നിശബ്ദനായി നിന്ന ആ ‘സാക്ഷി’ നെവിനെ കുടുക്കി: അമേരിക്കയിൽ മെറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തെളിവ് പുറത്ത്‌

സ്വന്തം ലേഖകൻ കോട്ടയം : കേരളക്കരയെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു കോട്ടയം മോനിപ്പള്ളി സ്വദേശിയായ മെറിൻ യുഎസിലെ മയാമിയിൽ കുത്തേറ്റുമരിച്ച സംഭവം. ഇപ്പോഴിതാ മെറിനെ കൊലപ്പെടുത്തിയ സംഭവത്തൽി ഭർത്താവിനെതിരേ കുരുക്ക് മുറുകുന്നു. അമേരിക്കൻ മലയാളി നേഴ്‌സായ മെറിൻ ജോയി (28) മരിക്കും മുൻപ് ആംബുലൻസിൽ വച്ച് നെവിനെതിരേ പോലീസിന് മൊഴി നൽകിയിരുന്നു. മെറിനെ ആക്രമിക്കാൻ നെവിൽ ആശുപത്രിക്ക് പുറത്ത് കാത്ത് നിന്നത് 45 മിനിട്ടാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. മെറിനും നെവിനും തമ്മിൽ കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് വിവാഹമോചനത്തിനായി മെറിൻ […]

പരാതി പറയുന്ന സ്വഭാവം അവൾക്ക് ഇല്ലാതിരുന്നതിനാൽ നെവിന്റെ ഭീഷണി ആ മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല ; മെറിന് നാളെ ജന്മദിനാശംസകൾ നേരാൻ കാത്തിരുന്ന വീട്ടിലേക്ക് എത്തിയത് ദുരന്ത വാർത്ത : അമ്മയുടെ വേർപാട് ഇനിയും അറിയാതെ കുഞ്ഞുനോറ

സ്വന്തം ലേഖകൻ കോട്ടയം: ഒരു കൊലപാതകത്തിന്റെ ഞെട്ടലിലാണ് കേരളക്കര.കോട്ടയം മോനിപ്പള്ളി സ്വദേശിനിയായ മെറിൻ അമേരിക്കയിലെ ഫ്‌ളോറിഡയിൽ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഭർത്താവ് നെവിൻ 17 തവണ കുത്തിയും കാറോടിച്ച് ദേഹത്ത് കയറ്റിയും ക്രൂരമായി കൊലപ്പെടുത്തിയെന്ന വാർത്തയുടെ നടുക്കത്തിൽ നിന്നും മോനിപ്പള്ളി ഊരാളിൽ വീട് ഇതുവരെ മുക്തമായിട്ടില്ല. 2016 ജൂലൈ 30 നായിരുന്നു ചങ്ങനാശേരി ആലിക്കത്തറയിൽ മാത്യുവിന്റെ മകൻ നെവിൻ (ഫിലിപ്പ് ) മെറിന്റെ കഴുത്തിൽ താലി ചാർത്തുന്നത്. പിന്നീടാണ് മെറിനെ നെവിൻ അമേരിക്കയലേയ്ക്ക് കൊണ്ടുപോകുന്നത്. ബുധനാഴ്ചയാണ് മെറിന്റെ 27ാം ജന്മദിനം. മകൾക്ക് ആശംസ […]

പ്രണയം നടിച്ച് പെണ്‍കുട്ടികളില്‍ നിന്നും പണം തട്ടിയ യുവാവ് പൊലീസ് പിടിയില്‍ ; ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവാവിനെ പൊലീസ് കുടുക്കിയത് വനിതാ ഡോക്ടറുടെ പരാതിയില്‍

തിരുവനന്തപുരം : പ്രണയം നടിച്ച് ഭീഷണിപ്പെടുത്തി അമ്പതോളം പെണ്‍കുട്ടികളില്‍ നിന്ന് പണം തട്ടിയ യുവാവ് പൊലീസ് പിടിയില്‍. നാഗര്‍കോവില്‍ ഗണേശപുരം സ്വദേശി സുജിന്‍ എന്ന കാശിയാണ് (26) പിടിയിലായത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ യുവതി കന്യാകുമാരി എസ്.പി ശ്രീനാഥിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഏറെ നാളുകളായി ധനികരായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തിയ ശേഷം ഭീഷണിപ്പെടുത്തി ഇവരില്‍ നിന്നും പണം ആവശ്യപ്പെടുകയായിരുന്നു യുവാവ് ചെയ്ത് വന്നിരുന്നത്. ചെന്നൈയില്‍ താമസിക്കുന്ന ഡോക്ടറായ യുവതിയെയും കാശി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ വനിതാ ഡോക്ടര്‍ എസ്.പിക്ക് […]

വാടകയ്ക്ക് വീടെടുത്ത് തകൃതിയായി ചാരായം വാറ്റും വിൽപനയും ; കൊല്ലത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും കൂട്ടാളിയും അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: ലോക് ഡൗണിൽ മദ്യശാലകളും ബിവറേജ്‌സ് ഔട്ട്‌ലെറ്റുകളും അടച്ചിട്ടതോടെ വാടകയ്ക്ക് വീടെടുത്ത് ചാരായം വാറ്റി വില്പന നടത്തിവന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും കൂട്ടാളിയും പിടിയിൽ. കൊല്ലം പൂതക്കുളം ഈഴംവിള വിജ്ഞാന പോഷിണി ക്ലബിനു സമീപത്തെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തിയിരുന്നു. ഇവിടെ നി്ന്ന് 90 ലിറ്ററോളം കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്. സംഭവത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഇടവ ഹസിം മൻസിലിൽ നൗഫൽ (21), ഇയാളുടെ കൂട്ടാളി ഇടവ പാലവിള വീട്ടിൽ സത്യബാബു (54) എന്നിവരാണ് അറസ്റ്റിലായത്. നൗഫലും കുടുംബവും […]

ലോക് ഡൗൺ നിയന്ത്രണം ലംഘിച്ചു : കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് പ്രതിഷേധിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് അറസ്റ്റിൽ. പ്രവാസികളെ നാട്ടിൽ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറിന് നിവേദനം നൽകാൻ എത്തിയപ്പോഴാണ് അറസ്റ്റിലായത്. നിയന്ത്രണങ്ങൾ ലംഘിച്ച കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ വിട്ടയ്ച്ചു. കൊല്ലം ജില്ലയിലെ യൂത്ത്‌കോൺഗ്രസ് പ്രവർത്തകരെ പങ്കെടുപ്പിച്ച് കളക്ടറിന് നിവേദനം നൽകാനാണ് തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് കളക്ടർ ഓഫീസിലേക്ക് നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വഴിയിൽ പലയിടത്തും വച്ച് പൊലീസ് […]

ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ചത്ത ജെല്ലിക്കെട്ട് കാളയെ സംസ്‌കരിക്കാൻ ആയിരങ്ങൾ തെരുവിലിറങ്ങി ; കാളയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയ 3000 പേർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ ചെന്നൈ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ ചത്ത ജെല്ലിക്കെട്ട് കാളയെ പരമ്പരാഗത രീതിയിൽ സംസ്‌കരിക്കാൻ നിരത്തിലിറങ്ങിയ ആയിരത്തിലധികം പേർക്കെതിരെ പൊലാസ് കേസെടുത്തു. തമിഴ്‌നാട്ടിലെ മധുര മുധുവർപ്പെട്ടിയിലാണ് നിർദേശങ്ങൾ കാറ്റിൽപ്പറത്തി ജനങ്ങൾ തെരുവിലിറങ്ങിയത്. പരമ്പരാഗത തമിഴ്‌നാട് രീതിയിൽ എല്ലാ ആഘോഷങ്ങളും നടത്തിയാണ് മൂളി എന്ന ജെല്ലിക്കെട്ട് കാളയെ നാട്ടുകാർ യാത്രയാക്കിയത്. നിരവധി ജെല്ലിക്കെട്ട് മത്സരങ്ങളിൽ വിജയങ്ങൾ നേടിയിട്ടുള്ള കാളയാണ് മൂളി. പ്രദേശത്തെ സെല്ലായി അമ്മൻ ക്ഷേത്രത്തിന്റെ കാളയാണെങ്കിലും അവിടെയുള്ള കുടുംബങ്ങൾക്കെല്ലാം മൂളി പ്രിയപ്പെട്ടതായിരുന്നു. […]

റോഡിൽ സാമൂഹിക അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ട റിയാസ് ഖാനെ ആൾക്കൂട്ടം മർദ്ദിച്ച സംഭവം : അഞ്ച് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണിൽ റോഡിൽ സംസാരിച്ചു കൊണ്ടിരുന്നവരോട് സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പേരിൽ നടൻ റിയാസ് ഖാനെ ആൾക്കൂട്ടം മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ലോക് ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം താരത്തിന്‌ഖെ ചെന്നൈ പനയൂരിലെ വീടിനു മുമ്പിലൂടെ സ്ത്രീകളടക്കം പന്ത്രണ്ടോളം പേർ കൂട്ടംചേർന്ന് പോകുന്നത് കണ്ട് അവരെ ബോധവത്കരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നടനെ ആൾക്കൂട്ടം മർദ്ദിച്ചത്. കൂട്ടം കൂടി നടന്നാൽ കൊവിഡ് പകരാൻ സാധ്യതയുണ്ടെന്നും രോഗം പകരാതിരിക്കാൻ സാമൂഹിക അകലത്തിന്റെ പ്രധാന്യത്തെക്കുറിച്ചും നടൻ […]

ലോക്ഡൗൺ കാലത്ത് വീട്ടിൽ ചാരായം വാറ്റിയ സർക്കാർ ജീവനക്കാരൻ പിടിയിൽ ; സംഭവം തിരുവനന്തപുരത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യത്തെ മുഴുവൻ ബിവറേജസ് ഔട്ട്‌ലെറ്റുകളും കള്ള്ഷാപ്പുകളും അടച്ചിട്ടിരിക്കുകയാണ്. ഇതേ തുടർന്ന് സംസ്ഥാനത്തിന്റെ അങ്ങിങ്ങായി ധാരാളം വീടികളിലും മറ്റും ചാരായ വാറ്റും വ്യാജ മദ്യനിർമ്മാണവും തകൃതിയായി നടക്കുകയും ഇവരെ പിടികൂടാൻ എക്‌സൈസും പൊലീസും അക്ഷീണം പരിശ്രമിക്കുകയാണ്. ഇതിനിടെയാണ് വീട്ടിൽ വച്ച് ചാരായം വാറ്റുന്നതിനിടെ വാറ്റുപകരണങ്ങളുമായി കേസിൽ ബാംബൂ കോർപ്പറേഷൻ ജീവനക്കാരൻ അറസ്റ്റിൽ. മലയിൻകീഴ് കുഴുമം വട്ടവിള വീട്ടിൽ ബി.ആനന്ദ്രാജ്(50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് രഹസ്യവിവരത്തെത്തുടർന്ന് മലയിൻകീഴ് എസ്.ഐ. സൈജുവിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ […]

അവസാനിക്കാതെ ദുരഭിമാനക്കൊലകൾ : അന്യസമുദായത്തിലെ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ ചുറ്റികകൊണ്ട് അടിച്ചുകൊലപ്പെടുത്തി ; സംഭവം ചെന്നൈയിൽ

സ്വന്തം ലേഖകൻ ചെന്നൈ: രാജ്യത്ത് ഇനിയും അവസാനിക്കാതെ ജാതിയുടെ പേരിലുള്ള ദുരഭിമാനക്കൊലകൾ. അന്യസമുദായത്തിൽ നിന്നുള്ള യുവതിയെ പ്രണയിച്ചതിന് യുവാവിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി. യുവതിയുടെ അച്ഛനും ബന്ധുവും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. ചെന്നൈ തിരുവണ്ണാമല ആരണി താലൂക്കിൽ കഴിഞ്ഞദിവസമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മൊറപ്പൻ തങ്ങൾ ഗ്രാമത്തിൽ താമസിക്കുന്ന എം സുധാകർ (25) നെയാണ് യുവതിയുടെ അച്ഛനും ബന്ധുവും ചേർന്നാണ് കൊലപ്പെടുത്തിയത്. അയൽഗ്രാമത്തിൽ നിന്നുള്ള ശർമിള (19) എന്ന യുവതിയുമായി സുധാകർ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇരുവരും വ്യത്യസ്ത സമുദായാംഗങ്ങളായിരുന്നതിനാൽ […]