പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തു; പോക്സോ കേസിൽ രാമപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ കോട്ടയം : പാലായിൽ പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം കൂടപ്പലം ചേറ്റുകുളം ഭാഗത്ത് ചങ്ങംപ്ലാക്കൽ വീട്ടിൽ പ്രസാദ് ശിവദാസ് (21) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.