നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കണം ; ഉത്തരവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി:് ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കണം ഉത്തരവുമായി ഹൈക്കോടതി. ഇത്തരം പ്ലാസ്റ്റിക്ക് പിടിച്ചെടുത്ത് നശിപ്പിക്കാൻ സമയപരിധി നിശ്ചയിക്കണമെന്നും പരിസ്ഥിതി വകുപ്പിനേക്കൂടി ചേർത്ത് പരിശോധന നടത്തണമെന്നും ഹൈക്കോടതി ഉത്തരവായി. 2020 ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനുള്ള നിരോധനം നിലവിൽ വന്നത്. അതേസമയം, പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്ന സമയത്ത്, ഇതുമായി ബന്ധപ്പെട്ട് പരിശോധനകൾ പാടില്ലെന്ന ഒരു ഉത്തരവ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ആ ഉത്തരവാണ് ബുധനാഴ്ച ഹൈക്കോടതി തിരുത്തിയത്. പുതിയ ഉത്തരവ് പ്രകാരം […]

പ്ലാസ്റ്റിക് നിരോധനം : ബ്രാൻഡഡിനും , പാക്ക് ചെയ്ത വസ്തുക്കൾക്കും ഇളവ് ; തീരുമാനവുമായി സർക്കാർ

  സ്വന്തം ലേഖിക തിരുവനന്തപുരം: കടകളിൽ സാധനങ്ങൾ മുൻകൂട്ടി അളന്നുവെക്കുന്ന പ്ലാസ്റ്റിക് കവറുകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. ധാന്യങ്ങൾ, പയർ വർഗങ്ങൾ, പഞ്ചസാര, ധാന്യപ്പൊടികൾ, മുറിച്ച മത്സ്യ-മാംസാദികൾ എന്നിവ അളന്ന് പാക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്കാണ് ഇളവ്. ബ്രാൻഡഡ് വസ്തുക്കളെയും പൂർണമായും നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കയറ്റുമതിക്കായി നിർമിച്ച പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യ പരിപാലന രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, ഉപകരണങ്ങൾ, കമ്പോസ്റ്റബൾ പ്ലാസ്റ്റിക്കിൽ നിർമിച്ചവ എന്നിവക്കും ഇളവ് നൽകി സർക്കാർ ഉത്തരവിറക്കി. വിൽപന കേന്ദ്രങ്ങളിൽ പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യാൻ […]