കടബാധ്യതയിൽ മുങ്ങിനിൽക്കുമ്പോഴും സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഉടൻ; തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സർക്കാർ ജീവനക്കാരെ ഒപ്പം നിർത്താൻ പിണറായിയുടെ തന്ത്രം : പിണറായി സർക്കാറിന് ശമ്പളവർദ്ധനവിലൂടെ വരുന്നത് വൻകടബാധ്യത
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭരണ കാലാവധി അവസാനിക്കാറായപ്പോഴെക്കും കടത്തിൽ മുങ്ങിനിൽക്കുകയാണ് പിണറായി സർക്കാർ. ഇതിനിടയിലാണ് സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഉടൻ നടപ്പിലാക്കാൻ ആലോചന. കുറഞ്ഞ ശമ്പളം 23,000നും 25,000 രൂപയ്ക്കും ഇടയ്ക്ക് ആക്കാനാണ് സാധ്യത. കൂടിയ ശമ്പളം 1.4 ലക്ഷം രൂപയ്ക്കടുത്താവുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് പതിനൊന്നാം ശമ്പളക്കമ്മിഷൻ ദിവസങ്ങൾക്കകം റിപ്പോർട്ട് നൽകിയേക്കും. ഫെബ്രുവരി പതിനഞ്ചോടെ ശമ്പളപരിഷ്‌കരണ ഉത്തരവിറക്കാനാണ് ധനവകുപ്പിന്റെ ശ്രമം. നിലവിൽ ജീവനക്കാരുടെ കുറഞ്ഞശമ്പളം നിലവിൽ 16,500 രൂപയും കൂടിയത് 1.20 ലക്ഷവുമാണ്. കുറഞ്ഞ ശമ്പളം 25,000 രൂപയാക്കണമെന്നാണ് സർവീസ് […]