കോടിയേരി ബാലകൃഷ്ണൻ അവധിയെടുത്തത് പാര്‍ട്ടിയില്‍ നിന്നല്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് മാത്രം ; വിവാദങ്ങൾ ഒഴിവാക്കാൻ തീരുമാനമെടുത്തത് പിണറായിയും കോടിയേരിയും ബേബിയും എസ്‌ആര്‍പിയും ചേർന്ന് : മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നുപേർക്കെതിരെ നടപടി ഉണ്ടായാൽ കോടിയേരിയ്ക്ക് പിന്നാലെ പിണറായിയും രാജി വയ്‌ക്കേണ്ടി വരും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കളളപ്പണം വെളുപ്പിക്കൽ കേസിൽ കോടിയേരി പുത്രൻ അകത്തായതോടെ സിപിഎമ്മിലെ നേതൃമാറ്റം പിണറായി വിജയന്‍, എസ്. രാമചന്ദ്രന്‍പിള്ള, കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി എന്നിവർ ചേർന്ന് എടുത്ത തീരുമാനം.ഇത് സിപിഎം സെക്രട്ടേറിയറ്റില്‍ തന്റെ നിര്‍ദേശമായി അവതരിപ്പിക്കുക മാത്രമാണ്‌ കോടിയേരി ചെയ്തത്.   കോടിയേരി അവധിക്കാര്യം സെക്രട്ടറിയേറ്റില്‍ കോടിയേരി പറഞ്ഞപ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതാകും നല്ലതെന്നു പിണറായി വ്യക്തമാക്കുകയായിരുന്നു. ഇതോടെ നേതൃമാറ്റം സംസ്ഥാന നേതൃത്വം അംഗീകരിച്ചു. കോടിയേരി സ്ഥാനം ഒഴിഞ്ഞതോടെ എ വിജയരാഘവന്‍ പാര്‍ട്ടി സെക്രട്ടറിയായി ചുമതല ഏൽക്കുകയും ചെയ്തു. ലഹരി […]

ശിവശങ്കറും ബിനീഷും കുടുങ്ങിയതോടെ വിളിച്ചുവരുത്തിയ കേന്ദ്ര ഏജൻസികൾക്കെതിരെ വടിയെടുത്ത് പിണറായി വിജയൻ ; സി.ബി.ഐയെ നിരോധിക്കുന്നതിനൊപ്പം ഇ.ഡിയേയും തടുക്കാൻ വഴികൾ തേടി സംസ്ഥാന സർക്കാർ : അന്വേഷണത്തിന് തടയിടാൻ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്തു കേസിൽ സംസ്ഥാന സർക്കാരിനെതിരെ വിവാദങ്ങൾ തലപൊക്കിയതോടെ അന്വേഷണത്തിനായി സംസ്ഥാന സർക്കാർ ക്ഷണിച്ച് വരുത്തിയാണ് കേന്ദ്ര അന്വേഷണ എജൻസികളെ. എന്നാൽ ലൈഫ് മിഷനിലെ അടക്കം അഴിമതികൾ വെളിച്ചത്തുവന്നതോടെ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് തടയിടാൻ തലപുകഞ്ഞ് ആലോചിക്കുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി സിബിഐക്ക് കേരളത്തിൽ നിരോധനം ഏർപ്പെടുത്താനുള്ള ചർച്ചകളിലേക്ക് വരെ കടക്കുകയും ചെയ്തു. ഇതിന്റെ പിന്നാലെ ഇഡിയെയും നിരോധിക്കാനുള്ള വഴികൾ തേടുകയാണ് പിണറായി സർക്കാർ. ഇതിനായി അഡ്വക്കറ്റ് ജനറലിനോടു നിയമോപദേശം തേടിയെന്നാണു സൂചനകൾ. ഇഡി ആവശ്യപ്പെട്ട രേഖകൾ കൈമാറുന്ന […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ തന്നെ ഇടതുമുന്നണിയെ നയിക്കും ; സ്വര്‍ണക്കടത്ത്‌ കേസില്‍ ആരോപണം നേരിടുന്ന സംസ്ഥാന സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച്‌ സി.പി.എം. കേന്ദ്ര കമ്മിറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വര്‍ണക്കടത്ത്‌ കേസില്‍ സംസ്ഥാന സര്‍ക്കാർ വിവാദങ്ങളിൽപ്പെട്ടിരിക്കുന്നതിന് പിന്നാലെ സർക്കാരിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച്‌ സി.പി.എം. കേന്ദ്ര കമ്മിറ്റി (സി.സി) യോഗം.നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ തന്നെ പാര്‍ട്ടിയേയും ഇടതുമുന്നണിയേയും നയിക്കുമെന്നും നേതൃമാറ്റം എതിരാളികളുടെ ദിവാസ്വപ്നം മാത്രമായിരിക്കുമെന്നും കേന്ദ്രനേതൃത്വം വ്യക്‌തമാക്കി. സ്വർണ്ണക്കടത്ത് കേസിലും ലഹരിമരുന്ന് കേസിലും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ സംസ്‌ഥാനസര്‍ക്കാരിനെ വേട്ടയാടാനുള്ള ശ്രമങ്ങളെ ശക്‌തമായി ചെറുക്കുമെന്നും സി.സി. ഏകകണ്‌ഠമായി പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കി. മകന്റെ പേരില്‍ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെതിരേ നടക്കുന്ന പ്രചാരണങ്ങള്‍ തള്ളിക്കളയുകയായിരുന്നു.കോടിയേരി ബാലകൃഷ്ണനെതിരെ […]

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കർശന നടപടികളുമായി സംസ്ഥാന സർക്കാർ ; കടകളിൽ ഗ്ലൗസ് ധരിച്ച് മാത്രം പ്രവേശനം : നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ.പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനുപുറമെ കടകളിൽ കൃത്യമായ ശാരീരിക അകലം പാലിക്കണം. സാധനങ്ങൾ തൊട്ടുനോക്കി വാങ്ങിക്കുന്ന കടയാണെങ്കിൽ ഗ്ലൗസ് ധരിച്ചു മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്നും മുഖ്യമന്ത്രി അറിയിച്ചു. എല്ലാ കടകളിൽ സാനിറ്റൈസർ നിർബന്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.കടകളിൽ പ്രതിരോധ ക്രമീകരണങ്ങൾ ഒരുക്കേണ്ട ചുമതല കട ഉടമയ്ക്കാണ്. ക്രമീകരണങ്ങൾ ഏർപ്പെടുത്താത്ത പക്ഷം കടയുടമയ്‌ക്കെതിരെ നടപടിയെടുക്കും.പുതിയ […]

മുഖ്യമന്ത്രിയുടെ ഒപ്പ് ചോർന്ന സംഭവം : സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി ; ഉദ്യോഗസ്ഥയെ മാറ്റിയത് സാമൂഹ്യനീതി വകുപ്പിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒപ്പ് ചോർന്ന സംഭവത്തിൽ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി. മുഖ്യമന്ത്രി ചികിത്സയ്ക്കായി യുഎസിലായിരുപ്പോൾ ഫയലിൽ വ്യാജ ഒപ്പിട്ടെന്ന ബിജെപി ആരോപണത്തിനു പിന്നാലെയാണ് സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയത്. വിവാദത്തെ തുടർന്ന് ഭരണപരിഷ്‌ക്കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയെയായ ഉദ്യോഗസ്ഥയെയാണ് സ്ഥലം മാറ്റിയത്. ഇവർക്ക് സാമൂഹ്യനീതി വകുപ്പിലാണ് നിയമനം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന ആരോപണമുയർന്ന ഫയലിനെപ്പറ്റി ഇവർ ബന്ധപ്പെട്ട സെക്ഷനിലെത്തി ചോദിച്ചറിഞ്ഞതായും, ഇതിനുശേഷമാണ് വിവാദമുണ്ടായതെന്ന ആരോപണവുമായി ഇടതുപക്ഷ സംഘടനാ നേതാക്കൾ രംഗത്ത് എത്തിയിരുന്നു. ഫയലിലെ വിവരങ്ങൾ ഉദ്യോഗസ്ഥയ്ക്കു ലഭിച്ചശേഷമാണു വിവരാവകാശം […]

സി.പി.എം സംസ്ഥാന നേതാക്കളൊട്ടാകെ ക്വാറന്റൈനിലേക്ക് ; ക്വാറന്റൈനിൽ പോകുന്നവരിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും : നടപടി മന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരു മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന നേതാക്കളൊട്ടാകെ ക്വാറന്റൈനിലേക്ക്. മന്ത്രി തോമസ് ഐലക്കിന് കോവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുതിർന്ന പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ളയുമടക്കം 18 മുതിർന്ന നേതാക്കളാണ് ക്വാറന്റൈനിൽ പ്രവേശിച്ചത്. ധനമന്ത്രിക്ക് കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് കോവിഡ് കണ്ടെത്തിയത്. തുടർന്നാണ് ഇക്കഴിഞ്ഞ സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിൽ അദ്ദേഹത്തോടൊപ്പം പെങ്കടുത്ത നേതാക്കളും എ.കെ.ജി സെന്ററിൽ മന്ത്രിയോട് ഇടപഴകിയ പ്രവർത്തകരും ജീവനക്കാരുമാണ് […]

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് കാരണം അലംഭാവവും വിട്ടുവീഴ്ചയും ; കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വയം വിമർശനം നടത്തി മുഖ്യമന്ത്രി രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടായ അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ മുഖേനെ നടത്തുന്നതിനിടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം കുറ്റസമ്മതത്തോടെ എല്ലാവരും ഓർക്കണം. ക്വാറന്റൈൻ, , ശാരീരിക അകലം എന്നിവയിൽ ഗൗരവം കുറഞ്ഞു. ഇനിയും പരാതികൾ ഉയർന്നാൽ ഇനി കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രതിദിന കൊവിഡ് […]

സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം ഫയലുകൾ ; ഫയലുകൾ തീർപ്പാക്കാൻ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീർപ്പാക്കാതെ കിടക്കുന്നത് ഒരു ലക്ഷം ഫയലുകൾ. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മുഖ്യമന്ത്രി വകുപ്പുതല സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കാണ് വീഡിയോ കോൺഫറൻസിംഗിലൂടെയായിരിക്കും യോഗം നടക്കുക. ജൂലൈ മുപ്പത് വരെ ഓരോ വകുപ്പിനും കീഴിൽ തീർപ്പാക്കാനുളള ഫയലുകളുടെ എണ്ണത്തെ കുറിച്ചും,ഫയലുകളുടെ നിലവിലെ സ്ഥിതിയെ കുറിച്ചും യോഗത്തിൽ വ്യക്തമാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വകുപ്പ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഒന്നര ലക്ഷത്തോളം ഫയലുകൾ തീർപ്പാക്കാതെ സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്നെന്ന് നേരത്തെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് തീർപ്പാക്കാനുളള നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനിനെ […]

ഐ.എ.എസ് എന്ന സ്വപ്‌ന നേട്ടം ശിവശങ്കർ കരസ്ഥമാക്കിയത് കുറുക്കുവഴിയിലൂടെ ; പിണറായിയും ശിവശങ്കറും തമ്മിലുള്ള അവിശുദ്ധ ഇടപെടലുകൾക്ക് രണ്ട് ശതാബ്ദങ്ങളുടെ പഴക്കമുണ്ടെന്ന് ശശികുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ ഞെട്ടിച്ച ഡിപ്ലോമാറ്റിക് ബാഗേജ് ഉലയോഗിച്ചുള്ള സ്വർണക്കള്ളക്കടത്തിന്റെ അടിവേരുകൾ സെക്രട്ടേറിയറ്റിലെ താത്കാലിക ജീവനക്കാരിയിലേക്ക് പോലും നീണ്ടതോടെ സർക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. ക്രിമിനൽ പശ്ചാത്തലമുള്ള സ്വപ്‌ന സുരേഷ് എന്ന യുവതിക്ക് എങ്ങനെ സർക്കാർ ജോലി നൽകിയെന്ന് പരിശോധിക്കണമെന്ന് നിരവധി പേരാണ് ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസ് വിവാദമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയും, ഐ ടി സെക്രട്ടറിയുമായ ശിവശങ്കർ ഐഎസിനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. നീണ്ട അവധിക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഇതോടെ ശിവശങ്കർ ഐ എ […]

സ്വപ്നയെ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമാ നടൻ കൂടിയായ പുത്രൻ : സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മിനും പിണറായി വിജയനുമെതിരെ ഗുരുതര ആരോപണവുമായി സന്ദീപ് വാര്യർ രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ സി.പി.എമ്മിനും പിണറായി വിജയനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. സ്വപ്ന സുരേഷിനെ ഇപ്പോൾ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമ നടൻ കൂടിയായ പുത്രനാണെന്നും സന്ദീപ് ചൂണ്ടിക്കാണിക്കുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനുമെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനവുമായി സന്ദീപ് വാര്യർ രംഗത്തെത്തിയിരിക്കുന്നത്. സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം സിപിഎമ്മും സ്വർണ കള്ളക്കടത്തുകാരുമായി ഉള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സ്വർണ്ണക്കള്ളക്കടത്ത് സിപിഎമ്മിന്റെ പാർട്ടി പരിപാടിയാണ് 2014 ൽ സ്വർണ്ണക്കള്ളക്കടത്ത് […]