എരുമേലി ചന്ദനക്കുടം, പേട്ട തുള്ളൽ ഒരുക്കങ്ങൾ പൂർത്തിയായി; പേട്ടതുള്ളൽ 10, 11 തീയതികളിൽ നടക്കും;പൊതുസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉത്ഘാടനം ചെയ്യും.
സ്വന്തം ലേഖകൻ എരുമേലി: ചരിത്ര പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം, പേട്ടതുള്ളൽ 10, 11 തീയതികളിൽ നടക്കും, 10 തിയതി വൈകിട്ട് 4 ന് ജമാഅത്ത് ഭാരവാഹികൾ ദേവസ്വം ബോർഡ്, അമ്പലപുഴ , ആലങ്ങാട്ട് സംഘങ്ങൾ, വിവിധ മതസംഘടനകൾ ഉൾപ്പെടുന്ന സൗഹ്യദ സംഗമം പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. വൈകിട്ട് 6 മണി പൊതുസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉത്ഘാടനം ചെയ്യും. തുടർന്ന് ചന്ദനക്കുട ഘോഷയാത്ര പള്ളിയങ്കണത്തിൽ നിന്നും ആരംഭിച്ച് ചരള, പേട്ട കവല, കൊച്ചമ്പലം ,സ്ഥാപനങ്ങൾ, സംഘടനകളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി 11.50 ന് വലിയമ്പലത്തിലെ […]