സംസ്ഥാനത്ത് പെട്രോള്‍ വില സെഞ്ചുറിയിലേക്ക്; തിരുവനന്തപുരത്ത് പെട്രോള്‍ വില 97 കടന്നു; 36 ദിവസത്തിനിടെ വില കൂട്ടുന്നത് ഇരുപതാം തവണ; കോവിഡിനിടയില്‍ ഇടിത്തീ പോലെ ഇന്ധനവിലയും
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മുപ്പത്തിയാറ് ദിവസത്തിനിടെ സംസ്ഥാനത്ത് ഇന്ധനവില കൂട്ടുന്നത് ഇരുപതാം തവണ.സംസ്ഥാനത്ത് പെട്രോള്‍ വില നൂറിനോടടുക്കുകയാണ്.കൊച്ചിയില്‍ പെട്രോള്‍ വില ഇന്ന് 95 രൂപ 13 പൈസയായി. ഡീസല്‍ വില 91 രൂപ 58 പൈസയായും വര്‍ദ്ധിച്ചു. കോഴിക്കോട് പെട്രോളിന് 95 രൂപ 38 പൈസയും ഡീസലിന് 90 രൂപ 73 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 97 രൂപ എട്ട് പൈസയും ഡീസലിന് 92 രൂപ 31 പൈസയുമായി വില ഉയര്‍ന്നു. പെട്രോള്‍ ഡിസല്‍ വില വര്‍ധനവില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനവുമായി […]