play-sharp-fill

ഇനി ഉമ്മൻ ചാണ്ടിയെ അപമാനിക്കില്ല, തോമസ്-ജോസഫ് ലയനം പി.ജെ ജോസഫിന്റെ അഹങ്കാരവും വിവരക്കേടുമെന്ന് പി.സി.ജോർജ്

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ തൂക്കുമന്ത്രിസഭ വരുമെന്ന് പി.സി ജോർജ് എംഎൽഎ. പൂഞ്ഞാറിന്റെ ശക്തി തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ രൂപീകരിക്കുമ്പോൾ ബോധ്യപ്പെടുത്തുമെന്നും ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ബിജെപി അഞ്ചു സീറ്റുകൾ വരെ നേടുമെന്നും പി.സി ജോർജ് പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരെ പ്രസ്താവന നടത്തിയത് അപ്പോഴത്തെ അരിശത്തിൽ. ഇനിയും ഉമ്മൻ ചാണ്ടിയെ അപമാനിക്കാനില്ല. തന്റെ യുഡിഎഫ് മുന്നണി പ്രവേശം തടഞ്ഞതിൽ രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്ന് പി സി പറയുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നാണ് തന്നെ വെട്ടിയതെന്നാണ് ജോർജിന്റെ ആരോപണം. […]

മാണി സി കാപ്പന്‍ ഒറ്റയ്ക്ക് വന്നാലും സ്വീകരിക്കും; തനിക്കും മകനും ഒരു സീറ്റെങ്കിലും തരണമെന്ന് പിസി ജോര്‍ജ്‌; ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിച്ച് അവരോട് സീറ്റ് ചോദിക്കണമെന്ന് പിസി തോമസിന്‌ കോണ്‍ഗ്രസിന്റെ മറുപടി; പിസി ജോര്‍ജിന്റെ ജനപക്ഷത്തോട് ലീഗിന് പക്ഷമില്ല; കോട്ടയത്തെ ഒറ്റയാന്‍മാരെ വരച്ചവരയില്‍ നിര്‍ത്താന്‍ യുഡിഎഫ്

സ്വന്തം ലേഖകന്‍ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ മുന്നൊരുക്കങ്ങളുമായി യുഡിഎഫ്. മുന്നണിയിലേക്ക് കടന്ന്കൂടാന്‍ കാത്തിരിക്കുന്ന ഒറ്റയാന്മാര്‍ക്ക് മുന്നില്‍ നിബന്ധനകള്‍ വച്ചിരിക്കുകയാണ് നേതൃത്വം. എന്‍.സി.പി. ഇടതുമുന്നണി വിട്ടുവന്നാലും മാണി സി. കാപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മാത്രം വന്നാലും യു.ഡി.എഫ് നേതൃത്വം സ്വീകരിക്കും. പാലായില്‍ കേരള കോണ്‍ഗ്രസിനോട് പകരം വീട്ടി മുഖം രക്ഷിക്കാന്‍ വേണ്ടതെല്ലാം വലത്പക്ഷം ചെയ്യും. പി.സി. ജോര്‍ജ്, പി.സി. തോമസ് തുടങ്ങി ഒരു നേതാവിന്റെ വ്യക്തിപ്രഭാവത്തിലുള്ള പാര്‍ട്ടികളെ ഘടകകക്ഷികളായി എടുക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. അവര്‍ ഏതെങ്കിലും കക്ഷികളില്‍ ലയിച്ച് മത്സരിക്കട്ടെയെന്നാണ് മുന്നണിയുടെ നിര്‍ദ്ദേശം. […]