കെവൈസി സസ്‌പെൻഡ് ചെയ്തു 24 മണിക്കൂറിനുള്ളിൽ അക്കൗണ്ട് ബ്ലോക്കാകും ; ഇങ്ങനൊരു മെസ്സേജ് വന്നെങ്കിൽ സൂക്ഷിക്കുക
സ്വന്തം ലേഖകൻ ദില്ലി: ഉപഭോക്താക്കളുടെ വാലറ്റ് കാലിയാക്കുന്ന മെസേജുകളുമായി വ്യാജന്മാർ സജീവമെന്ന് പേടിഎം. കെവൈസി സസ്‌പെൻഡ് ചെയ്തുവെന്നും 24 മണിക്കൂറിനുള്ളിൽ അക്കൗണ്ട് ബ്ലോക്കാവുമെന്നുമുള്ള സന്ദേശമയക്കുന്നത് വ്യാജന്മാരാണെന്നും പേടിഎം വ്യക്തമാക്കുന്നു. അക്കൗണ്ട് ബ്ലോക്ക് ആവാതിരിക്കാൻ മെസേജിനൊപ്പമുള്ള നമ്പറുമായി ബന്ധപ്പെടാനാണ് നിരവധി ഉപഭോക്താക്കൾക്ക് സന്ദേശമെത്തിയത്. കെവൈസി പൂർത്തിയാക്കാൻ ആധാർ കാർഡ്, പാൻ കാർഡ് മുതലായ വിവരങ്ങളാണ് ഈ നമ്പറുകളിൽ ഉള്ളവർ ആശങ്കപ്പെട്ട് വിളിക്കുന്ന ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. ഉപഭോക്താക്കളുടെ വിശ്വാസം നേടിയ ശേഷമാണ് തട്ടിപ്പ്. പരാതിയുമായി ബന്ധപ്പെട്ട ഉപഭോക്താക്കളോട് ഇത്തരത്തിലുള്ള മെസേജ് കമ്പനി ആവശ്യപ്പെടുന്നില്ലെന്നും പേടിഎം വിശദമാക്കി. […]