video
play-sharp-fill

പാന്‍ കാര്‍ഡ് ഉടമകളുടെ ശ്രദ്ധക്ക്; ഏപ്രില്‍ മുതല്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമായേക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

സ്വന്തം ലേഖകൻ ദില്ലി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 2023 ഏപ്രിൽ 1 മുതൽ പാൻ കാർഡ് അസാധുവാകും. ആദായനികുതി നിയമം അനുസരിച്ച്, ഒഴിവാക്കപ്പെട്ട വിഭാഗത്തിൽപ്പെടാത്ത കാർഡ് ഉടമകള്‍ മാർച്ച് 31 മുൻപ് പാൻ ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണം. 2022 മാര്‍ച്ച്‌ 31നകം പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് അറിയിച്ചിരുന്നു. ഇതില്‍ പരാജയപ്പെടുന്നവര്‍ക്ക് 1000 രൂപ വരെ പിഴ ചുമത്തുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത്തരം […]

പാൻ- ആധാർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ ; മാർച്ച് 31നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പിഴ പതിനായിരം

സ്വന്തം ലേഖകൻ ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഇനി പിഴ നൽകേണ്ടി വരും. മാർച്ച് 31നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഒരോ ഉപയോഗത്തിനും 10,000 രൂപ പിഴയായി നൽകേണ്ടിവരും. അതേസമയം പ്രവർത്തനയോഗ്യമല്ലാതാവുന്ന പാൻ പിന്നീട് ഉപയോഗിക്കുന്നതിലാണ് ഇത്രയും തുക ഈടാക്കുന്നതാണെന്നാണ് വിശദീകരണം. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് ജനങ്ങൾ ഇത്രയധികം രൂപ പിഴയായി നൽകേണ്ടി വരുന്നത്. ബാങ്ക് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പാൻ നൽകിയിട്ടുള്ളതിനാലാണിത്. ബാങ്കിൽ 50,000 രൂപയ്ക്കുമുകളിൽ നിക്ഷേപിക്കുമ്പോൾ പാൻ നൽകേണ്ടിവരും. അസാധുവായ പാൻ കാഡ് ഓരോതവണ ഉപയോഗിക്കുമ്പോഴും 10,000 രൂപ […]

ഇനി ഇളവുകളുണ്ടാവില്ല, ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ റദ്ദാക്കുമെന്ന് ആദായ വകുപ്പിന്റെ അന്ത്യശാസനം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇനി ഇളവുകൾ ഉണ്ടാവില്ല, ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ റദ്ദാക്കും. അന്ത്യശാസനവുമായി ആദായ നികുതി വകുപ്പ് അധികൃതർ. മാർച്ച് 31 വരെയാണ് ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ സമയപരിധി നീട്ടി നൽകിയിരുന്നത്. 2020 മാർച്ച് 31 ശേഷം ആധാറും പാൻകാർഡും തമ്മിൽ ലിങ്ക് ചെയ്യുന്നതിന് സമയം നീട്ടി നൽകില്ല. ലിങ്ക് ചെയ്യാത്ത പക്ഷം പാൻകാർഡുകൾ റദ്ദാകും. പാൻ കാർഡ് പ്രവർത്തനരഹിതമായാൽ അതുമൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കും ഉടമകൾ തന്നെയായിരിയ്ക്കും ഉത്തരവാദികൾ എന്ന് അധികൃതർ പറഞ്ഞു. പാൻകാർഡ് ആധാറുമായി ബന്ധിപ്പിയ്ക്കുന്നതിന് നേരത്തെ […]

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

  സ്വന്തം ലേഖിക ന്യൂഡൽഹി: ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി.2020 മാർച്ച് 31 വരെ നീട്ടി.പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇതിനുള്ള അവസാന തീയതി കേന്ദ്ര സർക്കാർ നീട്ടി നൽകിയത്. പാൻ കാർഡിലേയോ ആധാറിലേയോ വിവരങ്ങളിലെ പിശക് മൂലമോ മറ്റ് കാരണങ്ങളാലോ ഇവ രണ്ടും ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക് ആശ്വാസകരമാണ് പുതിയ തീരുമാനം. മാർച്ച് 31നോ അതിന് മുമ്പോ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമാവും. പാൻ പ്രവർത്തന രഹിതമായാൽ […]

പാൻ നമ്പറിന് പകരം ആധാർ നമ്പർ നൽകുമ്പോൾ ശ്രദ്ധിക്കുക ; ആധാർ നമ്പർ തെറ്റിച്ചാൽ 10,000 രൂപ പിഴ ; ആവർത്തിച്ചാൽ 20,000 രൂപ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പാൻ നമ്പറിന് പകരം ആധാർ നമ്പർ രേഖപ്പെടുത്തുമ്പോൾ തെറ്റിപ്പോയാൽ ഇനി പോക്കറ്റ് കീറും. ഇനി മുതൽ ആധാർ നമ്പർ നൽകുന്നതിൽ പിഴവു വരുത്തുന്നവർക്ക് വൻ പിഴ ഒടുക്കേണ്ടി വരും. തെറ്റായി നമ്പർ നൽകിയാൽ 10,000 പിഴയായ് നൽകേണ്ടി വരിക. പെർമനെന്റ് അക്കൗണ്ട് നമ്പറിന് (പാൻ) പകരം തെറ്റായി 12 അക്ക ആധാർ നമ്പർ നൽകുമ്പോൾ തെറ്റുപറ്റിയാലാണ് ഇത്രയും തുക പിഴയായി ഈടാക്കുക. പെർമനെന്റ് അക്കൗണ്ട് നമ്പറിനു പകരം ആദായ നികുതി വകുപ്പ് ആധാർ നമ്പർ ഉപയോഗിക്കാൻ ഈയിടെയാണ് അനുമതി […]