video
play-sharp-fill

കൃഷി നോക്കാനെത്തിയ സഹോദരനെ അനിയൻ വെട്ടിക്കൊലപ്പെടുത്തി ; സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ അരുംകൊല പാലാ പൈകയ്ക്ക് സമീപം

സ്വന്തം ലേഖകൻ കോട്ടയം : സ്വത്തു തർക്കത്തെ തുടർന്നുണ്ടായ വിരോധത്തിൽ സഹോരനെ അനിയൻ വെട്ടിക്കൊലപ്പെടുത്തി. പാലാ പൈകയ്ക്ക് സമീപം വിളക്കുമാടം മുകുളേൽപീടികയിലാണ് സംഭവം നടന്ന്ത്. ഓമശേരിൽ കുട്ടപ്പൻ (78) ആണ് വെട്ടിക്കൊലപ്പെടുത്തിയത്. കുട്ടപ്പനെ വെട്ടിയ സഹോദരൻ മോഹനനും ഇയാളുടെ മകനും ഒളിവിലാണ്. സ്വത്ത് വീതം വയക്കുന്നത് സംബന്ധിച്ച് ദീർഘനാളുകളായി കുട്ടപ്പനും മോഹനനും തമ്മിൽ തർക്കം നിലനിന്നിരുന്നു. ലോട്ടറി തൊഴിലാളിയും കാൻസർരോഗിയുമായ മോഹനനാണ് തറവാട്ടിൽ താമസിച്ചിരുന്നത്. ഇടമറ്റത്താണ് കുട്ടപ്പന്റെ താമസിച്ച് വന്നിരുന്നത്. സ്വത്ത് ഭാഗം വയ്ക്കാത്തത് സംബന്ധിച്ച തർക്കത്തിനിടെ, നാളുകൾക്ക് മുൻപ് മോഹനന്റെ സ്‌കൂട്ടർ കുട്ടപ്പൻ […]

കോവിഡ് 19 രോഗ നിയന്ത്രണ ബോധവൽക്കരണം നടന്നു

സ്വന്തം ലേഖകൻ പാലാ:കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കോട്ടയം ജില്ലാ യുവജന കേന്ദ്രത്തിലെ യൂത്ത് കോഡിനേറ്റർമാരുടെ നേത്യതത്തിൽ കോവിഡ് 19 വൈറസ് തടയുവാൻ ബ്രേക്ക് ദ ചെയിൻ കാമ്പയിനിന്റെ ഭാഗമായി പാലാ ടൗണിൽ സാനിറ്റെഡർ, മാസ്‌ക്, ഹാൻഡ് വാഷ് സോപ്പു ഉപയോഗിച്ചും കൈകൾ കഴുകുന്നതിന് സൗകര്യംമൊരുക്കി. ഓട്ടോ തൊഴിലാളികൾ പൊതുജനങ്ങൾ ഉൾപ്പെടയുള്ളവർ സൗകര്യം പ്രയോജനപ്പെടുത്തി. യൂത്ത് കോഡിനേറ്റർമാരായ ബിബിൻ രാജ്, ടോണി ജോസഫ്, ലിൻസ് ജോസഫ്, സ്‌നേഹ പ്രകാശ് കേരള വോളന്റി യൂത്ത് ആക്ഷൻഫോഴ്‌സ് അംഗങ്ങൾ ശ്രീജിത്ത് കെ.എസ്, റെണൾഡ് തുടങ്ങിയവർ നേതൃത്വം നല്കി.