ഒ.പി ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തർക്കം; പാലാ ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ ചീത്ത വിളിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഭരണങ്ങാനം സ്വദേശിയെ അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ പാലാ : ആശുപത്രിയിൽ എത്തി ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഇടപ്പാടി ഭാഗത്ത് തെക്കേനാഗത്തിങ്കൽ വീട്ടിൽ റോണി രാജൻ (27) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇന്നലെ രാത്രി പാലാ കെ.എം മാണി മെമ്മോറിയിൽ ജനറൽ ആശുപത്രിയിൽ എത്തുകയും ഒ.പി ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ഡോക്ടറോട് തർക്കിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയുമായിരുന്നു. ഡോക്ടറുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ […]