video
play-sharp-fill

നിങ്ങളുടെ വൈഫൈ ഉപയോഗിച്ച് മറ്റാരെങ്കിലും ചൈൽഡ് പോണോഗ്രഫി, ചൈൽഡ് സെക്‌സ് എന്നീ വാക്കുകൾ തിരയുന്നതും കുറ്റകരം ; ഓപ്പറേഷൻ പി ഹണ്ടിൽ കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കാം നാല് കാര്യങ്ങൾ : പൊലീസിന്റെ പി ഹണ്ടിൽ കുടുങ്ങിയത് ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ നിരവധി പേർ

സ്വന്തം ലേഖകൻ കണ്ണൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്‌നചിത്രങ്ങൾ പകർത്തുന്നതിനും പ്രചരിപ്പിക്കുന്നവർക്കുമെതിരെ സൈബർ ടീമിന്റെ സഹായത്തോടെ കർശന നടപടിയെടുക്കുകയാണ് പൊലീസ്. ലൈംഗീകര പോണോഗ്രഫിയും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സഹായത്തോടെ തിങ്കളാഴ്ച പി ഹണ്ട് എന്ന പേരിൽ നടത്തിയ റെയ്ഡിൽ ഉന്നത ഉദ്യോഗസ്ഥരും ഐ.ടി വിദഗ്ദരും യുവാക്കളുമടക്കം നിരവധി പേർ പിടിയിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് കർശന നടപടികൾക്ക് ഒരുങ്ങുന്നത്. കണ്ണൂരിൽ അൻപതിടങ്ങളിൽ നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ അഞ്ചുപേരാണ് അറസ്റ്റിലായത്. 27 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇവർ വിവിധ സൈറ്റുകൾ സന്ദർശിച്ചതിന്റെയും വീഡിയോ ഡൗൺലോഡ് ചെയ്തതിന്റെയും […]

കുട്ടികളുടെ അശ്ലീല വീഡിയോ കാണരുത്, പ്രചരിപ്പിക്കരുത്, തിരയരുത്; ഓപ്പറേഷന്‍ പി-ഹണ്ടുമായി പോലീസ് പിന്നാലെയുണ്ട്; സംസ്ഥാന വ്യാപകമായി പോലീസ് മിന്നല്‍ പരിശോധന നടത്തിയത് ഞായറാഴ്ച വെളുപ്പിനെ; പിടിയിലായത് നിരവധിപേര്‍

സ്വന്തം ലേഖകന്‍ കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നവരെ കുടുക്കാന്‍ ഓപ്പറേഷന്‍ പി- ഹണ്ടുമായി കേരളാ പോലീസ്. കുട്ടികളോട് ലൈംഗിക ആസക്തിയുള്ളവരെ (പെഡോഫൈലുകള്‍) കണ്ടെത്തി, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുകയാണ് ലക്ഷ്യം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ശീല വീഡിയോകളും ചിത്രങ്ങളും സ്വീകരിക്കുന്നതും പങ്കുവയ്ക്കുന്നതും എന്തെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സംഭരിച്ച് വയ്ക്കുന്നതും ഇത്തരം വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും കുറ്റകരമാണെന്ന് പോലിസ് അറിയിച്ചു. ഇത്തരത്തില്‍ പിടിയിലാകുന്നവര്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരവും ഐടി നിയമം (ബി) പ്രകാരവും കേസെടുക്കും. ഓപ്പറേഷന്‍ പി- ഹണ്ട് റെയ്ഡില്‍ പിടിച്ചെടുത്ത […]

കുട്ടികൾ ഉൾപ്പെടുന്ന ലൈംഗീക ദൃശ്യങ്ങൾ സൂക്ഷിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ പുറംലോകം കാണില്ല

സ്വന്തം ലേഖിക തിരുവനന്തപുരം: കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ദൃശ്യങ്ങൾ പങ്കുവയ്ക്കുകയോ, സൂക്ഷിക്കുകയോ ചെയ്യുന്നവരെ കാത്തിരിക്കുന്നത് വലിയ ശിക്ഷയാണ്.പോക്‌സോ നിയമ ഭേദഗതി അനുസരിച്ച് കുട്ടികൾ ഉൾപ്പെടുന്ന ലൈംഗീക ദ്യശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കുറഞ്ഞത് 5 വർഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാം.ലൈംഗീക ചിത്രീകരിക്കുന്നതിന്റെ ഭാഗമായുള്ള പീഡനത്തിന് കുറഞ്ഞത് 20 വർഷം തടവു മുതൽ വധശിക്ഷവരെ ലഭിക്കാം. ഇന്റർനെറ്റിലൂടെ ഇത്തരം ചിത്രങ്ങളോ വീഡിയോകളോ കാണുകയോ ഡൗൺലോഡ് ചെയ്യുകയോ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്.വാട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ഇത്തരം വീഡിയോ പ്രത്യക്ഷപ്പെട്ടാലും അംഗങ്ങൾക്കെതിരെയും അന്വേഷണമുണ്ടാകും. മറ്റൊരാൾ […]

അച്ഛന്റെ ലാപ്‌ടോപ്പിൽ കുട്ടികളുടെ അശ്ലീല വീഡിയോ കണ്ടു: പതിനാറുകാരൻ പാലായിൽ സൈബർ സെല്ലിന്റെ വലയിൽ കുടുങ്ങി; ജില്ലയിൽ നിരീക്ഷമത്തിലുള്ളത് അൻപതിലേറെ അശ്ലീല വാട്‌സ്അപ്പ് ഗ്രൂപ്പുകൾ; പി ഹണ്ടുമായി വേട്ടയ്ക്കിറങ്ങി ജില്ലാ സൈബർ സെല്ലും

തേർഡ് ഐ ബ്യൂറോ കോട്ടയം: അച്ഛന്റെ ലാപ്‌ടോപ്പിൽ കുട്ടികളുടെ അശ്ലീല വീഡിയോ കണ്ട പതിനാറുകാരനെ ജില്ലാ പൊലീസ് പൊക്കി. ഇന്റർ പോളിന്റെ നിർദേശ പ്രകാരമാണ് ജില്ലാ സൈബർ സെല്ലിന്റെ നടപടി. ഇതോടെ ജില്ലയിൽ ഓപ്പറേഷൻ പി – ഹണ്ട് പ്രകാരമുള്ള ആദ്യ അറസ്റ്റാണ് നടന്നത്. ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നാലിടത്താണ് റെയ്ഡ് നടന്നത്. ഇതെല്ലാം ഇന്റർ പോൾ നൽകിയ നിർണ്ണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന നാല് റെയ്ഡ് അടക്കം ജില്ലയിൽ പതിനെട്ടിടത്താണ് സൈബർ പൊലീസ് സംഘം […]