video
play-sharp-fill

ഓപ്പറേഷന്‍ താമര കേസ് സിബിഐക്ക് ഉടന്‍ കൈമാറണമെന്ന് തെലങ്കാന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്; കേസ് ഭരണകക്ഷിയായ ടിആര്‍എസിന്‍റെ എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചതിൽ

സ്വന്തം ലേഖകൻ ഹൈദരാബാദ്: ഓപ്പറേഷന്‍ താമര കേസ് സിബിഐക്ക് കൈമാറാനുള്ള തെലങ്കാന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. അപ്പീല്‍ നല്‍കുന്നത് വരെ അന്വേഷണം കൈമാറരുതെന്ന ആവശ്യം കോടതി നിരസിച്ചു. കേസ് ഉടന്‍ സിബിഐക്ക് കൈമാറണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. തെലങ്കാന പൊലീസിന്‍റെ എസ്‌ഐടി അന്വേഷണവും ഹൈക്കോടതി റദ്ദാക്കിയിരുന്നു. തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസിന്‍റെ എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്നതാണ് കേസ്. ബിജെപി നേതാവ് ബി എല്‍ സന്തോഷിനും തുഷാറിനും എതിരെ ടിആര്‍എസ് തെളിവുകള്‍ പുറത്തുവിട്ടിരുന്നു.