ഓൺലൈൻ ഭക്ഷണവിതരണത്തിനും പൂട്ടിട്ട് കേന്ദ്രസർക്കാർ ; ഓൺലൈൻ ഭക്ഷണ സ്ഥാപനങ്ങളും ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ ഉൾപ്പെടുത്താൻ നീക്കം
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനങ്ങൾക്കും പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഉപഭക്ഷണങ്ങളുടെ നിലവാരം, ന്യായവില, ശുചിത്വം, അളവ് തുടങ്ങിയവ ഉറപ്പുവരുത്താൻ ഉപഭോക്തൃ സംരക്ഷണ ഭേദഗതി നിയമത്തിൽ ഈ മേഖലയെ കൊണ്ടുവരാനാണ് നീക്കം. ഇതോടെ ഉപഭോക്താവിന് ലഭിക്കുന്ന ഭക്ഷണത്തിന് നിലവാരംമ ഉറപ്പുവരുത്താനാണ് ഇങ്ങനെയൊരു നീക്കം. ഇതോടൊപ്പം ഓൺലൈൻ മരുന്നുവ്യാപാരവും നിയന്ത്രിക്കാനും നീക്കമുണ്ട്. രാജ്യസഭാംഗം കെ.സോമപ്രസാദിന്റെ ഇടപെടലിനെ തുടർന്ന് വ്യാഴാഴ്ച ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാൻ എം.പിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചേർക്കുകയായിരുന്നു. വ്യാഴാഴ്ച രാജ്യസഭയുടെ ശൂന്യവേളയിൽ ഓൺലൈൻ ഭക്ഷണവിതരണസ്ഥാപനങ്ങലുമായി ബന്ധപ്പെട്ട് സോമപ്രസാദ് […]