കോയമ്പത്തൂർ സ്ഫോടനം; പാലക്കാട്ടെ അബൂബക്കർ സിദ്ദിഖിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്;കൊല്ലങ്കോടിനടുത്ത് മുതലമട ചപ്പക്കാടാണ് പരിശോധന നടത്തുന്നത്.
കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് പാലക്കാടും എൻഐഎ റൈഡ്. കൊല്ലങ്കോടിനടുത്ത് മുതലമട ചപ്പക്കാടാണ് പരിശോധന നടത്തുന്നത്. ഐഎസ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ അബൂബക്കർ സിദ്ദിഖിന്റെ വസതിയിലാണ് റൈഡ് നടക്കുന്നത്. സംഭവത്തിൽ ജമേഷ മുബീൻ ഐഎസ് ചാവേറാണെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. പ്രത്യേക മതവിഭാഗത്തിലെ ആരാധനാലയങ്ങളെയാണ് ലക്ഷ്യമിട്ടത്. ഇന്ന് എട്ടിടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. തമിഴ് നാട്ടിലെ ഏഴ് ജില്ലകളിലും പാലക്കാടും റെയ്ഡ് തുടരുകയാണ്. കോയമ്പത്തൂരിലെ 33 ഇടങ്ങളിലും ചെന്നൈയിലെ അഞ്ച് ഇടങ്ങളിലും പരിശോധന നടത്തിയെന്നും ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയെന്നും എൻഐഎ വെളിപ്പെടുത്തുന്നു. ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരത്തിന്റേയും […]