കൊല്ലത്ത് ഗാനമേളയ്ക്കിടെ മദ്യലഹരിയില്‍ നൃത്തം ചെയ്ത 57കാരനെ കസേരകൊണ്ട് മർദ്ധിച്ച സംഭവം; കേസെടുത്ത് പോലീസ് 

Spread the love

കൊല്ലം: ഗാനമേളയ്ക്കിടെ മദ്യലഹരിയില്‍ നൃത്തം ചെയ്തയാളെ കസേരകൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ കേസ്. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി ബാലചന്ദ്രന്‍ (57) ആണ് മര്‍ദ്ദനത്തിനിരയായത്.

video
play-sharp-fill

ആശ്രാമം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. ഗാനമേളയിലെ പാട്ടിനൊപ്പം നൃത്തം ചെയ്ത് മുന്നിലേക്കെത്തിയ ബാലചന്ദ്രനെ സ്‌റ്റേജിന് സമീപത്തേക്ക് എത്തിയ ഒരാള്‍ പ്ലാസ്റ്റിക് കസേര കൊണ്ട് അടിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ബാലചന്ദ്രന്‍.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നുവെങ്കിലും പരാതി ലഭിക്കാത്തതിനാല്‍ കേസ് എടുത്തിരുന്നില്ല. പിന്നീട് ബാലചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.