video
play-sharp-fill

നെയ്യാറ്റിന്‍കരയില്‍ തീപ്പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് സര്‍ക്കാര്‍ വക വീടും സ്ഥലവും ധനസഹായവും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. മരിച്ച ദമ്പതികളുടെ മക്കളായ രാഹുലിനും രഞ്ജിത്തിനും അഞ്ച് ലക്ഷം രൂപ വീതം നല്‍കും. ഇളയ കുട്ടിയായ രഞ്ജിത്തിന്റെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കും. ഇവര്‍ക്ക് വീടും സ്ഥലവും നല്‍കാനും തീരുമാനമായി. ഇത് എവിടെ വേണമെന്ന് തീരുമാനിക്കാന്‍ തഹസില്‍ദാറെ ഏല്‍പ്പിക്കും. അതേസമയം, ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റൂറല്‍ എസ്പിയ്ക്ക് നിര്‍ദേശം നല്‍കിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. കുട്ടികളുടെ മൊഴി […]

ഒന്നരമണിക്കൂര്‍ വ്യത്യാസത്തില്‍ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ ഉത്തരവ് എത്തിയപ്പോഴേക്കും വെന്ത് തീര്‍ന്ന് രാജന്‍; കെ.പി യോഹന്നാനും, മുത്തൂറ്റും ,ലുലു ഗ്രൂപ്പും, കത്തോലിക്കാ സഭയും, മൂന്നാറിലെ കൊള്ളക്കാരും കൈയ്യേറിയത് ആയിരക്കണക്കിന് ഏക്കർ ഭൂമി; റവന്യൂ ഭൂമി തിരിച്ച് പിടിക്കാന്‍ ഉത്സാഹം കാണിക്കാത്ത പോലീസ് സാധാരണക്കാരന്റെ 3 സെന്റ് തിരിച്ച് പിടിക്കാന്‍ തിടുക്കം കാണിച്ചത് ആരെ സന്തോഷിപ്പിക്കാൻ; ഭൂസംരക്ഷണ നിയമവും ഡോ. രാജമാണിക്യം റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകളും, അറിയേണ്ടതെല്ലാം

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട അപ്പീല്‍, ഹൈക്കോടതി പരിഗണിക്കുന്നതിന് തൊട്ട് മുന്‍പാണ് അതിയന്നൂര്‍ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയില്‍ രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ പോലീസ് എത്തിയത്. സ്ഥലത്ത് ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്ന എന്ന കാര്യം കോടതിയെ ബോധിപ്പിച്ച് തിരികെ പോകാമായിരുന്ന പോലീസിന്റെ അനാവശ്യ തിടുക്കമാണ് ദമ്പതികളുടെ മരണത്തിനിടയാക്കിയത്. ഒന്നര മണിക്കൂര്‍ വ്യത്യാസത്തില്‍ കോടതിയില്‍ നിന്ന് സ്‌റ്റേ എത്തിയപ്പേഴേക്കും രാജനെയും ഭാര്യയെയും ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒഴിപ്പിക്കാന്‍ വന്ന പോലീസ് സംഘത്തോട് ഹൈക്കോടതിയില്‍ കേസുണ്ടെന്നും […]

പോലീസിനെ പിന്തിരിപ്പിക്കാന്‍, രാജന്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ച് പെട്രോള്‍ ഒഴിച്ചു; ലൈറ്ററും കത്തിച്ചു. പക്ഷേ, ദമ്പതികള്‍ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നത് കെട്ടുകഥ. ദമ്പതികളെ കത്തിച്ചത് പോലീസ്; ലൈറ്റര്‍ പോലീസ് തട്ടിമാറ്റിയപ്പോള്‍ തീ ആളിപ്പടര്‍ന്നു, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ പൊളിഞ്ഞത് പോലീസിന്റെ കള്ളക്കഥ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടികള്‍ക്കിടയില്‍ ഗൃഹനാഥന്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. വെണ്‍പകല്‍ സ്വദേശി രാജനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച ഭാര്യ അമ്പിളിയ്ക്കും പോലീസ് ഉദ്യോഗസ്ഥനും പൊള്ളലേറ്റു- ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ പോലീസ് ഭാഷ്യം ഇതായിരുന്നു. എന്നാല്‍ അയല്‍വാസി പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കഥ മറ്റൊന്നാണ്. നെയ്യാറ്റിന്‍കര കോടതിയില്‍ അയല്‍വാസിയായ വസന്തവുമായി രാജന് ഭൂമിസംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. ഇവിടെ രാജന്‍ കെട്ടിയ താല്‍ക്കാലിക ഷെഡ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ ഷെഡ് പൊളിക്കാന്‍ […]