നടപടിക്രമങ്ങളുടെയും സാങ്കേതികതയുടേയും പേരില്‍ ചുവപ്പുനാടയില്‍ കുരുങ്ങിപ്പോയ സര്‍ക്കാര്‍ സഹായങ്ങള്‍ മുതല്‍ വഴിത്തര്‍ക്കം വരെയുള്ള സാധാരണമനുഷ്യരുടെ പ്രശ്നങ്ങള്‍ക്ക് കരുതലും കൈത്താങ്ങുമൊരുക്കി കോട്ടയം ജില്ലയിലെ താലൂക്ക് ആദാലത്തിനു തുടക്കം.
സ്വന്തം ലേഖകൻ കോട്ടയം :രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി താലൂക്ക് തലങ്ങളില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ അദാലത്ത് ഇന്നലെ കോട്ടയം താലൂക്കില്‍ സംഘടിപ്പിച്ചപ്പോള്‍ 608 അപേക്ഷകളാണ് പരിഗണിച്ചത്. ഇതില്‍ 287 പരാതികള്‍ക്കും സഹകരണ -രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. […]