video
play-sharp-fill

കലിപ്പ് തീരണില്ലടെ..!! പോര് തുടർന്ന് കെഎസ്ഇബിയും എംവിഡിയും ; വൈദ്യുത ബിൽ അടക്കാഞ്ഞതിനാൽ ആർടിഒ ഓഫീസിന്റെ ഫ്യൂസ് ഊരി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വൈദ്യുത ബിൽ അടക്കാത്തതിനാൽ കാസർകോട് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി. വൈദ്യുതി ഇല്ലാത്തതിനാൽ ഓഫീസ് പ്രവർത്തനം തടസപ്പെട്ടു. 23,000 രൂപ ബിൽ അടക്കാനുള്ള അവസാന തീയതി ഈ മാസം 26ന് ആയിരുന്നു. കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. കെട്ടിടത്തിന്റെ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയതിനാൽ ആണ് ഫ്യൂസ് ഊരിയത് . എന്നാൽ ബില്ലടയ്ക്കാൻ വൈകിയാലും സർക്കാർ ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിക്കുന്ന പതിവില്ലെന്ന് […]

നിങ്ങളുടെ വാഹനം വിൽക്കുകയാണോ? മനസമാധാനം നഷ്ടപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ..! മുന്നറിയിപ്പുമായി എംവിഡി

സ്വന്തം ലേഖകൻ വാഹനം വിൽക്കുന്നവർക്കും വിറ്റവർക്കും മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. ഉടമസ്ഥാവകാശം മാറ്റാതെയാണ് വാഹനം കൈമാറ്റം ചെയ്തിട്ടുള്ളതെങ്കിൽ ഭാവിയിൽ നിയമ പ്രശ്നങ്ങളിലേക്കും മനസമാധാനം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നയിച്ചേക്കമെന്നാണ് എം വി ഡി നൽകുന്ന മുന്നറിയിപ്പ്. വാഹനം വിൽക്കുന്ന, നിലവിലുള്ള ഉടമസ്ഥന്‍റെ ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേൽവിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക എന്നുള്ളതെന്നും എം വി ഡി വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനൽ പ്രവർത്തനങ്ങളിൽ വാഹനങ്ങളുടെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യങ്ങളിൽ ക്യാമറ എൻഫോഴ്സ്മെന്റിന്റെ ആധുനിക കാലത്ത് നിർബന്ധമായും പേര് മാറ്റിയതിനുശേഷം മാത്രമേ വാഹനം കൈമാറ്റം […]

അപകട സാധ്യതയുള്ള വളവുകളിലും വീതി കുറഞ്ഞ റോഡുകളിലും വാഹനപരിശോധന പാടില്ല; നിർദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാഹനപരിശോധനയിൽ നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ. അപകട സാധ്യതയുള്ള വളവുകളിൽ പരിശോധന പാടില്ല. വീതി കുറഞ്ഞ റോഡുകളിലും പരിശോധന ഒഴിവാക്കണമെന്നാണ് നിർദേശം. അഴിയൂർ പാലത്തിനടിയിലെ വാഹനപരിശോധന സംബന്ധിച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗം സാലി പുനത്തിൽ മനുഷ്യാവകാശകമ്മീഷനെ സമീപിച്ചിരുന്നു. അപകടകരമായ രീതിയിലാണ് ചോമ്പാല പൊലീസ് വാഹനപരിശോധന നടത്തിയതെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഗ്രാമപഞ്ചായത്ത് അംഗം മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്. ആ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. കോഴിക്കോട് റൂറൽ എസ്പിക്കാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നൽകിയിരിക്കുന്നത്. അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന തരത്തിൽ വളവുകളിലും […]

ടൂവീലറിന് 250 , ഫോർ വീലറിന് 400..!! ഡ്രൈവിംഗ് ടെസ്റ്റിന് കൈക്കൂലി; വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങി..! മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ കാസർകോട്:ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടിൽ ഏജന്റുമാരിൽനിന്ന് 2.69 ലക്ഷം രൂപ പിടിച്ച സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. വിജിലൻസ് ശുപാർശയുടെ അടിസ്ഥാനത്തിലാണ് എം.വി.ഐ. കെ.ആർ.പ്രസാദിനെ അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്തത്. 2021 സെപ്റ്റംബർ 29-നാണ് കാഞ്ഞങ്ങാട് ഗുരുവനത്തെ ടെസ്റ്റിങ് ഗ്രൗണ്ടിൽ ഏജന്റുമാരിൽനിന്ന്‌ പണം പിടിച്ചത്. അപേക്ഷകരിൽനിന്ന്‌ ഇരുചക്ര വാഹനങ്ങൾക്ക് 250, നാലുചക്ര വാഹനങ്ങൾക്ക് 400 രൂപ എന്ന ക്രമത്തിൽ പിരിച്ചെടുത്ത് ടെസ്റ്റ് കഴിഞ്ഞ് മടങ്ങുന്ന സമയം ഉദ്യോഗസ്ഥർക്ക് നൽകുന്നതായ വിവരത്തെത്തുടർന്നാണ് ഡിവൈ.എസ്‌.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം സ്ഥലത്തെത്തി പണം പിടിച്ചത്. ടെസ്റ്റ് […]

കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തി അപകടകരമായ രീതിയിൽ ഡ്രൈവിംഗ്..!! വീഡിയോ വൈറൽ; വാഹന ഉടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു..!!

സ്വന്തം ലേഖകൻ കോഴിക്കോട് : കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ചയാളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. വാഹന ഉടമയായ പന്നിക്കോട് സ്വദേശി മുജീബിന്റെ ഡ്രൈവിംഗ് ലൈസൻസാണ് സസ്പെൻഡ് ചെയ്തത് . മൂന്നു കുട്ടികളെ സൺറൂഫിന് മുകളിൽ ഇരുത്തി അമിതവേഗത്തിൽ പോയ കാറിന്റെ ദൃശ്യങ്ങൾ പിന്നാലെയുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരാണ് ചിത്രീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ അടക്കം ദൃശ്യം പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് ഇടപെട്ട് നടപടിയെടുത്തത്. കുട്ടികളെ മുകളിൽ ഇരുത്തി പായുന്ന കാറിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപമായി പ്രചരിച്ചത്. […]

14 വയസുകാരൻ ബൈക്കോടിച്ചു..! വാഹന പരിശോധനയ്ക്കിടെ എംവിഡി പൊക്കി..! പിതാവിനും വാഹന ഉടമയ്ക്കും ശിക്ഷ

സ്വന്തം ലേഖകൻ മലപ്പുറം: പതിനാലു വയസുകാരൻ ബൈക്കോടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും ശിക്ഷ . കുട്ടിയുടെ പിതാവ് കല്‍പകഞ്ചേരി അബ്ദുല്‍ നസീര്‍ (55) ന് 25000 രൂപ പിഴയും ബൈക്ക് ഉടമയായ കല്പകഞ്ചേരി ഫൗസിയ (38) ക്ക് 5000 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്. ഇരുവർക്കും വൈകീട്ട് അഞ്ചു മണി വരെ തടവ് ശിക്ഷയും കോടതി നൽകി. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആണ് ശിക്ഷ വിധിച്ചത്. മലപ്പുറത്ത് 2022 സെപ്തംബര്‍ ഒന്നിനാണ് കേസിന്നാസ്പദമായ സംഭവം. അയല്‍വാസിയായ യുവതിയുടെ […]

വല്ലവന്റെയും ഭാര്യയെ പുറകിൽ ഇരുത്തി ചുറ്റാൻ ഇറങ്ങുന്ന കാമുകൻമാർ സൂക്ഷിച്ചോ..! നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്..! ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പെറ്റി അടയ്ക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് കണ്ടത് സ്വന്തം ഭാര്യ ആരുടേയോ പുറകിൽ കെട്ടിപ്പിടിച്ചിരുന്ന് ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന ചിത്രം ! ദൃശ്യം കണ്ടതോടെ നിയന്ത്രണം വിട്ട ഭർത്തവ് പെറ്റി അടയ്ക്കാതെ മടങ്ങി ! കോട്ടയം ജില്ലയിലെ മലയോര പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവമിങ്ങനെ !

സ്വന്തം ലേഖകൻ കോട്ടയം : വല്ലവന്റെയും ഭാര്യയെ പുറകിൽ ഇരുത്തി ചുറ്റാൻ ഇറങ്ങുന്നവർ സൂക്ഷിക്കുക ! നിങ്ങൾക്ക് പുറകിൽ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സിസിടിവി ക്യാമറകളുണ്ട് . അവിഹിതബന്ധങ്ങൾ തുടരുന്നവർക്ക് അബദ്ധത്തിലെങ്കിലും ഈ സിസിടിവി ക്യാമറകൾ ചിലപ്പോൾ പണി തന്നേയ്ക്കാം.. കഴിഞ്ഞദിവസം കോട്ടയം ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിൽ നടന്ന സംഭവമിങ്ങനെ.. ഹെൽമറ്റ് വയ്ക്കാതെ ബൈക്കിൽ യാത്ര ചെയ്തതിനെ തുടർന്ന് പെറ്റി അടയ്ക്കാൻ സ്റ്റേഷനിൽ എത്തിയതായിരുന്നു ഒരു യുവാവ്. എന്നാൽ താൻ ഹെൽമെറ്റ് വയ്ക്കാതെ യാത്ര ചെയ്തിട്ടില്ലെന്നും പിന്നെയെങ്ങനെയാണ് പെറ്റി വന്നെതെന്നും ഇയാൾ […]

ബസില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യാന്‍ അനുവദിക്കരുത്; കോട്ടയം ജില്ലയിലെ ബസ് സ്റ്റാന്‍ഡുകളില്‍ മോട്ടോര്‍ വകുപ്പിന്റെ പരിശോധന; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് വ്യാപനെ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിവിധ ബസ് സ്റ്റാന്‍ഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ബസ്സില്‍ സീറ്റിംഗ് കപ്പാസിറ്റിപ്രകാരമുള്ള യാത്രക്കാരെ മാത്രമേ കയറ്റാവൂ എന്നും യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. ഈ നിര്‍ദ്ദേശം ലംഘിക്കപ്പെടുന്ന ബസുകള്‍ക്കെതിരെ അടുത്തദിവസം മുതല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാര്‍ നിര്‍ദ്ദേശങ്ങളോട് പരമാവധി സഹകരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചു മോട്ടോര്‍ വാഹന വകുപ്പ് കോട്ടയം ജില്ല എന്‍ഫോഴ്‌സ്‌മെന്റ് […]

റോഡുകള്‍ ഇനി ‘സേഫ് കണ്‍ട്രോളി’ല്‍; സിഗ്നല്‍ ലംഘനം മുതല്‍ അമിതവേഗം വരെ; നിരത്തിലെ പ്രശ്‌നക്കാരെ കണ്ടുപിടിക്കാന്‍ നിര്‍മ്മിതബുദ്ധിയെത്തുന്നു

സ്വന്തം ലേഖകന്‍ കോട്ടയം: റോഡപകടങ്ങളില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഇത് തടയുന്നതിനായി ഗതാഗത നിയമ ലംഘനത്തിനെതിരെയുള്ള നടപടി കര്‍ശനമാക്കാന്‍ പുതിയ എന്‍ഫോഴ്‌സമെന്റ് സംവിധാനവുമായി മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനും കേരള സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയായ സേഫ് കേരളയുടെ ഭാഗമായാണ് നവീകരിച്ച മാറ്റങ്ങള്‍.   തിരുവനന്തപുരത്ത് സംസ്ഥാനതല കണ്‍ട്രോള്‍ റൂമും തിരുവനന്തപുരം , കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുരം എന്നീ ജില്ലകളില്‍ ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമുകളും മോട്ടര്‍വാഹന വകുപ്പ് തുടങ്ങി. പരിഷ്‌കരണങ്ങളുടെ […]

മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതം; ഇനി മുതല്‍ ഓണ്‍ലൈനായി ഡ്രൈവിങ്ങ് ലൈസന്‍സ് പുതുക്കാം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായായി നാളെ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാം. പ്രവാസികള്‍ക്ക് വിദേശത്തുനിന്നും ലൈസന്‍സ് പുതുക്കാന്‍ കഴിയും. കോവിഡിന്റെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. ഡ്രൈവിങ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്‌നസ്, താല്‍ക്കാലിക രജിസ്‌ട്രേഷന്‍ എന്നിവയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കി. 2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി തീര്‍ന്ന വാഹനരേഖകളുടെ സമയപരിധിയാണ് നീട്ടിയത്. […]